അപകടക്കെണിയായി മൂടാത്ത കുഴികള്‍
text_fieldsമട്ടന്നൂര്‍: പ്രധാനറോഡുകളില്‍ ഉള്‍പ്പെടെ റോഡരികിലെ കുഴികള്‍ വേണ്ടരീതിയില്‍ മൂടാത്തത് അപകട ഭീഷണിയാകുന്നു. കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ ജലഅതോറിറ്റിയും കേബിളുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയും എടുത്ത കുഴികളാണ് മൂടാതെ കിടക്കുന്നത്. മഴ ശക്തമായതോടെ വെള്ളം കുത്തിയൊഴുകി അപകടഭീഷണി വർധിച്ചു. മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡില്‍ പി.ആര്.എന്‍.എസ്.എസ് കോളജ് മുതല്‍ മട്ടന്നൂര്‍വരെ കേബിളുകള്‍ സ്ഥാപിക്കാനായി എടുത്ത കുഴികള്‍ പലതും മൂടാതെ കിടക്കുകയാണ്. കുന്നിറക്കത്തില്‍ വാഹനയാത്രക്കള്ക്ക് കുഴികൾ അപകടഭീഷണിയാകുകയാണ്. നഗരസഭ അധികൃതര്‍ നിർദേശം നല്‍കിയിട്ടും പലയിടത്തും കുഴികള്‍ മൂടിയിട്ടില്ല. കേബിളിടുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കുഴികള്‍ മൂടുമെന്നാണ് കരാറുകാര്‍ പറയുന്നത്.
ജൽജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനാണ് ഒട്ടുമിക്ക റോഡുകളിലും കുഴിയെടുത്തിട്ടുള്ളത്. ചെറിയ റോഡുകളുടെ ഒരുഭാഗത്ത് കുഴിയെടുത്തതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസപ്പെടുകയാണ്. പലയിടത്തും താല്‍ക്കാലികമായി മണ്ണിട്ടാണ് പൈപ്പിട്ട സ്ഥലങ്ങള്‍ മൂടിയിട്ടുള്ളത്. മഴ പെയ്തതോടെ വെള്ളം കുത്തിയൊഴുകി ഇവിടങ്ങളില്‍ വന്‍കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതുവരെ പൊടിശല്യമാണ് യാത്രക്കാരെ വലച്ചിരുന്നതെങ്കില്‍ മഴ കനക്കുന്നതോടെ ചെളി നിറഞ്ഞ് റോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.