Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒമ്പതു ലക്ഷം രൂപയുടെ...

ഒമ്പതു ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി

text_fields
bookmark_border
ഒമ്പതു ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി
cancel
camera_alt

represantative image

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന ഒമ്പതു ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാം എം.ഡി.എം.എ പിടികൂടി. കാസര്‍കോട് ഡിവൈ.എസ്.പി പി.പി. സദാനന്ദ​െൻറ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ വാഹനപരിശോധനക്കിടെയാണ് സംഭവം. പൊവ്വല്‍ സ്വദേശി നൗഷാദ് എന്ന ബില്‍ഡര്‍ നൗഷാദിനെ (40) പൊലീസ് അറസ്​റ്റ്​ ചെയ്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് യുവാവ് പിടിയിലായത്.

ബംഗളൂരുവില്‍നിന്ന് വില്‍പനക്കായി എത്തിച്ചതാണ് ഇത്. ഗ്രാമിന് 6000 മുതല്‍ 10,000 രൂപ നിരക്കിലാണ് ഇയാൾ വില്‍പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. 2016ല്‍ കുമ്പള മണ്ഡേക്കാപ്പിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതിയാണ് നൗഷാദെന്നും മുമ്പ് ബദിയഡുക്ക, ആദൂര്‍ എന്നിവിടങ്ങില്‍ പിടികൂടിയ എം.ഡി.എം.എ നൗഷാദാണ് കൊടുത്തുവിട്ടതെന്ന് സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedMDMA
News Summary - MDMA worth Rs 9 lakh seized
Next Story