ആനവണ്ടിയിൽ ഇരുന്നൊരു ചായ കുടിച്ചാലോ?
text_fieldsകണ്ണൂർ: മലയാളികളുടെ വികാരങ്ങളായ ആനവണ്ടിയും ചായയും ഇനിമുതൽ ഒരേറൂട്ടിലാണ്. മില്‍മ മലബാര്‍ യൂനിറ്റ് കെ.എസ്.ആര്.ടി.സിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഫുഡ് ട്രക്ക് കണ്ണൂരിൽ പ്രവര്‍ത്തനം തുടങ്ങി. സംരംഭത്തിെൻറ മേഖലതല ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദന് നിര്‍വഹിച്ചു.
കോവിഡിെൻറ ആദ്യഘട്ടത്തില്‍ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധി നേരിട്ടെങ്കിലും മൂല്യവർധിത പാലുൽപന്നങ്ങളുടെ ഉൽപാദനം മേഖലക്ക് കരുത്തുനല്‍കിയെന്നും എല്ലാ പ്രധാന നഗരങ്ങളിലും ഫുഡ് ട്രക്കുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
മലബാര്‍ മില്‍മയുടെ എല്ലാ ഉൽപന്നങ്ങളും ഒരുകുടക്കീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് ട്രക്ക് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഉൽപന്നങ്ങള് വാങ്ങുന്നതോടൊപ്പം ചായയും പലഹാരങ്ങളും കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പഴയ കെ.എസ്.ആര്.ടി.സി ബസുകള്‍ നവീകരിച്ച് ഫുഡ് ട്രക്കാക്കി മാറ്റി പ്രധാന നഗരങ്ങളിലെ ഡിപ്പോകളിലൂടെയാണ് വിപണനം. മലബാറിലെ എല്ലാ ജില്ല ആസ്ഥാനത്തും ഫുഡ് ട്രക്ക് പദ്ധതി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മില്‍മ.
കണ്ണൂര്‍ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മില്‍മ മലബാര്‍ യൂനിയന്‍ ചെയര്മാന് കെ.എസ്. മണി അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. ടി.ഒ. മോഹനന്, രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ, കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. മാര്ട്ടിന് ജോര്‍ജ്, കൗണ്‍സിലര്‍ അഡ്വ. പി.കെ. അന്‍വര്‍, കെ.സി.എം.എം.എഫ് ഡയറക്ടര്‍ പി.പി. നാരായണന്, ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ. യൂസഫ്, മലബാര്‍ യൂനിയന്‍ എം.ഡി ഡോ. പി. മുരളി, ഡയറക്ടര്‍ കെ. സുധാകരന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.