ഡിജിറ്റൽ റീസർവേയിലെ പിഴവ്: കീഴ്പ്പള്ളിയിൽ നാട്ടുകാർ പ്രതിഷേധത്തിൽ
text_fieldsഇരിട്ടി: കീഴ്പ്പള്ളി, കക്കുവ, വട്ടപ്പറമ്പ് പ്രദേശത്തെ ആരാധനാലയവും അഞ്ചോളം വീടുകളും കൃഷിഭൂമിയും ഉൾപ്പെടെ റവന്യൂഭൂമിയാക്കി മാറ്റാൻ സർവേവകുപ്പ് രഹസ്യ നീക്കം നടത്തുന്നതായി കീഴ്പ്പള്ളി കക്കുവയിൽ ചേർന്ന സർവകക്ഷിയോഗം ആരോപിച്ചു. 90 വർഷം മുമ്പ് നടന്ന സർവേ അടിസ്ഥാനരേഖയാക്കി റീസർവേ നടത്തുന്നതാണ് നിലവിലെ പ്രശ്നങ്ങളുടെ കാരണം.
സർവേ നമ്പർ 304 പ്രകാരം ഇവിടങ്ങളിലെ ഭൂമി കർഷകരുടെ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ അളന്ന് തിട്ടപ്പെടുത്തിയ ഉദ്യോഗസ്ഥർ ക്യാമ്പ് ഓഫിസിൽ വെച്ച് ഇതെല്ലാം അട്ടിമറിച്ചുവെന്നാണ് കർഷകർ ആരോപിക്കുന്നത്. കരട് വിജ്ഞാപനം പുറത്ത്വന്നതോടെയാണ് ഇവിടത്തെ പല കുടുംബങ്ങളും തങ്ങളുടെ ഭൂമി നഷ്ടപ്പെട്ട വിവരം അറിയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സർവകക്ഷി കർമസമിതി രൂപവത്കരിച്ചു.
ചെയർമാനായി കെ.ടി. ജോസിനെയും കൺവീനറായി ജിമ്മി അന്തീനാട്ടിനെയും രക്ഷാധികാരികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് എന്നിവരെയും അഞ്ചംഗ എക്സിക്യൂട്ടിവിനെയും തിരഞ്ഞെടുത്തു. വി.വി. ജോസഫ്, ജിമ്മി അന്തീനാട്ട്, അപ്പച്ചൻ ഓടകൽ എന്നിവർ സംസാരിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ യോഗം കർമസമിതിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.