ജനത്തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ ആപ്
text_fieldsകണ്ണൂർ: കോവിഡ് കാലത്ത് ജനങ്ങൾ കൂടുന്ന ഇടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ് ശ്രേദ്ധയമാകുന്നു. 'Toquen' ആപ്പിെൻറ പ്രകാശനം മന്ത്രി ഇ.പി. ജയരാജൻ കേരളപ്പിറവി ദിനത്തിൽ കണ്ണൂരിൽ നിർവഹിച്ചു. നിത്യജീവിതത്തിെൻറ ഭാഗമായ പള്ളി, ക്ഷേത്രം, ബാങ്ക്, ഷോപ്പിങ് മാളുകൾ, ക്ലിനിക്ക്, ഹോസ്പിറ്റൽ തുടങ്ങി എവിടെയും ലളിതമായി ഉപയോഗിക്കാൻ പാകത്തിലാണ് ഈ വെർച്വൽ ക്യൂ ആപ് രൂപകൽപന.
കോവിഡ് പ്രോട്ടോകോൾ പ്രകാരം അനുവദനീയമായ സന്ദർശകർക്ക് മാത്രം സമയക്രമം നിശ്ചയിച്ച് മൊബൈൽ വഴി ടോക്കൺ നൽകുന്നതാണ് ആപ്പിെൻറ പ്രവർത്തനരീതി. സന്ദർശക രജിസ്റ്റർ ബുക്ക് വഴി പരസ്പർശവും രോഗവ്യാപനവും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ആപ് ഉപയോഗിക്കുേമ്പാൾ അത്തരം ഭീഷണി കുറക്കാം.
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ റൂ കാബ്സ് എൽ.എൽ.പിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ആപ്പിെൻറ ശിൽപികൾ പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിൽനിന്ന് ബിരുദമെടുത്ത അൻസാർ അബ്ദുറഹിമാനും ഉമർ മുട്ടേങ്ങാടനുമാണ്. സർക്കാർ താൽപര്യപ്പെട്ടാൽ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ആപ്പിെൻറ സേവനം സൗജന്യമായി ലഭ്യമാക്കുമെന്ന് അൻസാർ അബ്ദുറഹിമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.