റമദാൻ മാസം; പഴവർഗങ്ങൾക്ക് വില ഉയരുന്നു
text_fieldsകണ്ണൂർ: റമദാൻ മാസം തുടങ്ങാനിരിക്കെ പഴവർഗങ്ങൾക്ക് വില കുത്തനെ ഉയരുന്നു. നോമ്പുതുറ വിഭവങ്ങളായി ഏറെ ഉപയോഗിക്കുന്നതിനാൽ പഴവർഗങ്ങൾക്ക് ഇക്കുറിയും അനിയന്ത്രിതമായാണ് നിരക്ക് ഉയരുന്നത്. റമദാൻ മാസം തുടങ്ങിയാൽ ഇനിയും വില കുതിച്ചുയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കിലോക്ക് 20 രൂപയുള്ള തണ്ണിമത്തന് ഇപ്പോൾ 28 മുതൽ 30 രൂപ വരെയാണ് വില. കിലോക്ക് 60 രൂപയുള്ള സാധാരണ ഓറഞ്ചിന് 80 രൂപയുമായി. ഇന്ത്യൻ ആപ്പിളിന് സാധാരണ 140 മുതൽ 150 രൂപ വരെയാണ് നിരക്ക്. എന്നാൽ, സീസണല്ലാത്തതിനാൽ ഇപ്പോൾ ഈ ഇനം മാർക്കറ്റിൽ ലഭ്യമല്ല. ഇറാൻ, യു.എസ്.എ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ആപ്പിളുകളാണ് ഇപ്പോൾ മാർക്കറ്റിൽ സുലഭം. ഇതിനാകട്ടെ 200 രൂപ മുതൽ മുകളിലോട്ടാണ് വില. പെരുന്നാൾ അടുക്കുമ്പോൾ ആവശ്യക്കാർ ഏറെയാകുമെന്നതിനാൽ വില 300നടുത്തെത്തും. സിട്രസ് ഓറഞ്ചിന് 120 രൂപയാണ്.
റമദാൻ മാസം തുടങ്ങിയാൽ വില 180നടുത്തെത്തും. കഴിഞ്ഞ വർഷം പെരുന്നാളിന് ഇതിന് 160 രൂപയായിരുന്നു കിലോക്ക് വില. 80 രൂപ ഈടാക്കുന്ന വെളുത്ത ഇനം മുന്തിരിക്ക് അടുത്ത ദിവസങ്ങളിൽ 100 രൂപവരെയായി ഉയരും. കുരുവില്ലാത്ത മുന്തിരിക്ക് 140 ആണ്. ഉറുമാമ്പഴത്തിന് ഇപ്പോൾ 200 രുപയാണെങ്കിലും ലഭ്യത കുറവുള്ളതിനാൽ വരും ദിവസങ്ങളിൽ വില കുതിച്ചുയരുമെന്ന് വ്യാപാരികൾ പറയുന്നു. 20 രൂപ വിലയുള്ള തണ്ണിമത്തൻ കിരൺ വിഭാഗത്തിന് 28 മുതൽ 30 രൂപ വരെ ഉയരും. മഞ്ഞ ബത്തക്കക്ക് ഇപ്പോൾ 40 രൂപയാണ് വില. കിലോക്ക് 70 രൂപയുള്ള പൈനാപ്പിളിന് ഇപ്പോൾ തന്നെ അഞ്ച് രൂപ കൂടിയിരിക്കുകയാണ്. ബംഗളൂരുവിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതൽ ഫ്രൂട്സുകൾ എത്തുന്നത്.
അതിനാൽ കർണാടകയോട് അടുത്തു നിൽക്കുന്ന മലയോര ടൗണുകളിൽ നിന്ന് നഗരത്തിലേക്കുഅതിലും കൂടുതലാണ്. തമിഴ്നാട്ടിൽ നിന്ന് നാമമാത്രമാണ് ജില്ലയിലേക്ക് കയറ്റുമതി. ഗ്രാമ, നഗരങ്ങളിൽ വിലയിൽ നേരിയ വ്യത്യാസമുണ്ടെങ്കിലും താരതമ്യേന ഇക്കുറി പൊള്ളുന്ന വിലയാണ് വിപണിയിൽ. കൂടാതെ നേന്ത്രപ്പഴം, ചെറുപഴം എന്നിവക്ക് 15 മുതൽ 20 രൂപ വരെ കൂടും. വെജിറ്റബിൾ സലാഡിന് കൂടുതൽ ഉപയോഗിക്കുന്ന കക്കിരി, കാരറ്റ് എന്നിവക്കും നിരക്ക് കൂടാനാണ് സാധ്യത. ആവശ്യക്കാറേറുന്നതും ലഭ്യത കുറവുമാണ് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.