കൂടുതൽപേർ നിരത്തിൽ; പിഴയുമായി പൊലീസ്
text_fieldsകണ്ണൂർ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കൂടുതൽപേർ നഗരത്തിലിറങ്ങുന്നതിനാൽ ശക്തമായ നടപടിയുമായി പൊലീസ്. രാവിലെയും വൈകീട്ടുമാണ് കൂടുതൽ ആവശ്യങ്ങൾക്കായി ജനങ്ങൾ പുറത്തിറങ്ങുന്നത്. ഇതേ തുടർന്നാണ് രണ്ടാം ദിനം കൂടുതൽ നടപടികളുമായി പൊലീസ് രംഗത്തെത്തിയത്. പ്രധാന ജങ്ഷനുകളിലടക്കം ബാരിക്കേഡുകൾ വെച്ചാണ് പൊലീസ് വാഹന പരിശോധന നടത്തിയത്.
മാസ്ക് ധരിക്കാത്തവരിൽനിന്നും മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയവരിൽനിന്നും പൊലീസ് പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളിലടക്കം സഞ്ചരിക്കുന്നവർക്ക് ഇരട്ട മാസ്ക് ധരിക്കുന്നതിനെ കുറിച്ച് ബോധവത്കരണം നൽകി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് ബുധനാഴ്ച തുറന്നത്.
രണ്ടാം ദിനവും ചുരുക്കംചില സ്വകാര്യ ബസുകൾ സർവിസ് നടത്തിയെങ്കിലും തുച്ഛമായ വരുമാനമാണ് ലഭിച്ചത്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ സർവിസ് നിർത്തിവെക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
ചുരുക്കം ചില ഓട്ടോറിഷകൾ മാത്രമാണ് സർവിസ് നടത്തിയത്. പൊലീസിന് പുറമെ കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരും ബുധനാഴ്ച പരിശോധനക്കിറങ്ങി. വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് സെക്ടറൽ മജിസ്ട്രേട്ടുമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.
കൂത്തുപറമ്പിൽ നടപടി ശക്തം
കൂത്തുപറമ്പ്: പൊലീസ് പരിശോധന ശക്തമാക്കിയതോടെ കൂത്തുപറമ്പ് ടൗണിൽ ജനത്തിരക്കൊഴിഞ്ഞു. ബുധനാഴ്ച ടൗണിൽ ചുരുക്കം കടകളേ തുറന്നുള്ളൂ. വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാവിലെ മുതൽ പൊലീസ് സ്വീകരിച്ചത്. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ കർശന നിലപാടായിരുന്നു പൊലീസിൻേറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.