കണ്ണൂരിൽ മാലിന്യ സംസ്കരണത്തിന് കൂടുതൽ പദ്ധതികൾ
text_fieldsകണ്ണൂർ: നഗരസഭയിൽ പുതിയ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 37,50,000 രൂപയുടെ പദ്ധതികൾക്ക് കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. മാലിന്യ സംസ്കരണത്തിന് കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തിയാണ് 2023-24 വർഷത്തെ കണ്ണൂര്‍ നഗരസഭ വാർഷിക പദ്ധതി ഭേദഗതി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്. പദ്ധതി ഉടൻ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കും. സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
നിലവിലുള്ള മൂന്ന് പദ്ധതികള്‍ ഭേദഗതി ചെയ്യാനും 13 പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താനും മൂന്ന് പദ്ധതികള്‍ ഒഴിവാക്കാനും തീരുമാനിച്ചു. കോർപറേഷന് പരിധിയില്‍ താമസിക്കുന്നവർക്കും കോർപറേഷന് പുറത്ത് ഭൂമി ലഭ്യമാക്കിയവർക്കും വീട് നിർമിക്കുന്നതിന് 1.66 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. കൊറ്റാളി, തളാപ്പ് എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ആൻഡ് വെല്‍നസ്സ് സെന്റര്‍ ആരംഭിക്കുന്നതിന് ഏഴു ലക്ഷം രൂപ വീതമുള്ള പദ്ധതികളുണ്ട്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് 65 ലക്ഷം രൂപയുടെ പദ്ധതികളും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ പദ്ധതികളും കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.