സിലബസിലെ കാവിവത്കരണം: കണ്ണൂർ സർവകലാശാലയിലേക്ക് എം.എസ്.എഫ് മാർച്ച് നടത്തി
text_fieldsകണ്ണൂർ: കേരളത്തിലെ പൊലീസ് മാത്രമല്ല, വിദ്യാഭ്യാസ വകുപ്പും സർക്കാറും സംഘപരിവാറിന്‍റെ പിടിയിലാണെന്നതിന്‍റെ സുചനയാണ് കണ്ണൂർ സർവകലാശാല സിലബസിലെ കാവിവത്കരണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരി. സംഘപരിവാർ നേതാക്കളുടെ രാഷ്ട്രീയ ചിന്തകളും ദർശനങ്ങളും പഠിപ്പിക്കുന്ന വിവാദ സിലബസ് പിൻവലിക്കണം. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന കാവിവത്കരണത്തിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ഉയരണമെന്ന കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ ആഹ്വാനം ആത്മാർത്ഥതയോടെയാണെങ്കിൽ ബിരുദാനന്തര കോഴ്സിലെ സിലബസ് പരിഷ്കരിക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.
കണ്ണൂർ സർവകലാശാല എം.എ സിലബസിൽ സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ എം.എസ്.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യൂണിവേഴ്സിറ്റി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ.ജാസിർ , ഷഹബാസ് കയ്യത്ത്, സമീഹ് മാട്ടൂൽ, ഷംസീർ പുഴാതി, ആസിഫ് ചപ്പാരപ്പടവ്, സൗധ് മുഴപ്പിലങ്ങാട്, റുമൈസ റഫീഖ്, നിഹാല സഹീദ് എന്നിവർ സംസാരിച്ചു. കാൽടെക്സിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ തസ്‌ലീം അടിപ്പാലം, റൗഫ് കൊയ്യം, എം.കെ.റംഷാദ് , ഉമ്മർ വളപട്ടണം, യൂനുസ് പടന്നോട്ട്, ആദിൽ എടയന്നൂർ, മുർഷിദ്കാട്ടാമ്പള്ളി, ഷാനിബ്കാനിച്ചേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.