കൈത്താങ്ങേകാം മുബീനയുടെ ജീവിതത്തിനായി...
text_fieldsകണ്ണൂർ: ഇരുവൃക്കകളും തകരാറിലായ കക്കാട് പള്ളിപ്രത്തെ വി.പി. മുബീന കരുണയുള്ളവരുടെ കൈത്താങ്ങിനായി കാത്തുകഴിയുകയാണ്.
കൂലിപ്പണിക്കാരനായ ഭർത്താവിെൻറ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിെൻറ ഏക വരുമാനം. ചികിത്സക്കായി ഇതിനകം ലക്ഷങ്ങൾ ചെലവയി. മൂന്നു വയസ്സുള്ള കുട്ടിയുടെ മാതാവായ 31കാരിയായ മുബീനക്ക് വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള ചികിത്സക്ക് 40 ലക്ഷത്തോളം രൂപ ചെലവ് വരും.
നിത്യവൃത്തിക്കടക്കം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിനും അപ്പുറമാണ്. ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കുഞ്ഞിപ്പള്ളി ഗ്രാമീൺ ബാങ്ക് ശാഖയിൽ 40445101056626 നമ്പറിൽ ചികിത്സ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ടും തുറന്നു. (ഐ.എഫ്.സി കോഡ് -KLGB0040445.) ഗൂഗ്ൾ പേ നമ്പർ -9895105639.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.