നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് മുസ്ലിംലീഗ്
text_fieldsകണ്ണൂർ: രാഷ്ട്രീയ എതിരാളികൾക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പിണറായി സർക്കാറിന്റെയും പൊലീസിന്റെയും തെറ്റായ നടപടിയിൽ മുസ്ലിം ലീഗ് ജില്ല പ്രവർത്തകസമിതിയുടെയും മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം പ്രതിഷേധിച്ചു.
നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് മുസ്ലിംലീഗ്സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് ജാമ്യമില്ല വകുപ്പ് ചേർത്ത് പീഡിപ്പിക്കുകയാണ്. 2017ൽ നൽകിയ പരാതിയിൽ വഖഫ് ബോർഡ് അന്വേഷണം നടത്തുകയും മട്ടന്നൂർ പള്ളി നിർമാണത്തിൽ ഒരുതിരിമറിയും നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും പരാതിക്കാരന് പിഴ ചുമത്തുകയും ചെയ്തതാണ്. അതേ പരാതിയാണ് തൽപരകക്ഷിയിൽനിന്ന് എഴുതിവാങ്ങി സി.പി.എം നിർദേശപ്രകാരം മട്ടന്നൂർ പൊലീസ് കേസെടുത്തത്. 15ന് വ്യാഴാഴ്ച എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ''ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ആവില്ല'' എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധസംഗമങ്ങൾ നടത്തും. 24ന് വി.കെ. അബ്ദുൽഖാദർ മൗലവി അനുസ്മരണം നടത്തും. ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു . ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.