മുഴപ്പിലങ്ങാട് കവർച്ച: അന്വേഷണം ഊർജിതമാക്കി
text_fieldsമുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മുല്ലപ്രം പള്ളിക്ക് സമീപം ഇരുനില വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.
പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രദേശത്തെ സി.സി.ടി.വി ഉൾപെടെയുള്ള ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മോഷണത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുണ്ടാവാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച അർധരാത്രിയാണ് 54 പവൻ സ്വർണാഭരണവും 20000 രൂപയും കവർന്നത്. മുഴപ്പിലങ്ങാട് മല്ലപ്രം ജുമാഅത്ത് പള്ളിക്ക് സമീപം മറിയു മൻസിലിൽ സീനത്തിെൻറയും മകൾ സിസിനയുടെയും വീട്ടിലാണ് മോഷണം നടന്നത്. വീടിെൻറ പിൻവശത്ത് ഉണ്ടായിരുന്ന ഏണിവെച്ച് ടെറസിന് മുകളിൽ കയറി ഗ്രിൽസും ഡോറും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കി.
സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, അസി. പൊലീസ് കമീഷണർ, ബാലകൃഷ്ണൻ നായർ, എടക്കാട് പ്രിൻസിപ്പൽ എസ്.ഐ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.