Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMuzhappilangadchevron_rightമുഴപ്പിലങ്ങാട് ലോറി...

മുഴപ്പിലങ്ങാട് ലോറി റോഡിൽ താഴ്ന്നു; ഗതാഗതക്കുരുക്ക്​​

text_fields
bookmark_border
muzhuppilangad
cancel

മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ചരക്ക് ലോറി റോഡിൽ താഴ്​ന്ന്​ ഗതാഗത തടസ്സം. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ്​ ലോറി താഴ്​ന്നത്​.

ചരക്ക് ലോറി എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഇടത് ഭാഗം റോഡിൽ അമർന്നു പോകുകയായിരുന്നു. താഴ്ചയിൽ അമർന്നത് കാരണം ലോറി നീക്കം ചെയ്യാനാവാത്തത് ഗതാഗതക്കുരുക്കിന് കാരണമായി.


ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. കഴിഞ്ഞ ദിവസവും പ്രദേശത്ത്​ ചരക്ക് ലോറി റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പൊട്ടിരുന്നു. നാട്ടുകാർ എടക്കാട് പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്​. വാഹനം നീക്കുന്നതിനായി ​ക്രെയിനിന്‍റെ സഹായം തേടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic JamGoods lorrymuzhappilangad
News Summary - Muzhappilangad lorry trapped near road; Traffic jam
Next Story