മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗിൽ പൊട്ടിത്തെറി
text_fieldsഎടക്കാട്: മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയിൽ ഭാരവാഹികൾ തമ്മിലെ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബൂട്ടി പാച്ചാക്കര ഭാരവാഹിസ്ഥാനം രാജിവെക്കുകയും പാർട്ടി വിടുകയും ചെയ്തു. ഫേസ്ബുക്ക് പേജിലാണ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സ്ഥാനം രാജിെവച്ചതായി അറിയിച്ചത്. പാർട്ടിക്കുള്ളിൽ നിരന്തരമായി തുടരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതിനാലാണ് സ്ഥാനത്തോടൊപ്പം പാർട്ടിയിൽനിന്ന് രാജിവെക്കുന്നത്.
അതേസമയം, ഒക്ടോബർ 24ന് ജില്ല ലീഗ് ഓഫിസായ ബാഫഖി സൗധത്തിൽ നടന്ന ധർമടം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളുടെയും ചന്ദ്രിക കോഒാഡിനേറ്റർമാരുടെയും യോഗത്തിൽ സഹപ്രവർത്തകനെ നേതാക്കൻമാരുടെ മുന്നിൽ അകാരണമായി മർദിച്ചതിന് മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് അബൂട്ടി പാച്ചാക്കരയെ അച്ചടക്കലംഘനം നടത്തിയതിന് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കരീം ചേലേരിയുടെ നിർദേശപ്രകാരം പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് നീക്കിയതായി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും അറിയിച്ചു.
പഞ്ചായത്ത് ലീഗ് പ്രസിഡൻറിെന ചുമതല വ്യാഴാഴ്ച ലീഗ് ഭാരവാഹികളുടെ യോഗം ചേർന്ന് തീരുമാനിക്കും. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് മുഴപ്പിലങ്ങാട് ടൗൺ കമ്മിറ്റിയും പിരിച്ചുവിട്ടിരുന്നു. കുളം ബസാറിലെ സ്രാമ്പി വിഷയത്തിൽ പഞ്ചായത്ത് യു.ഡി.എഫ് കൺവീനറും ലീഗ് നിയോജകമണ്ഡലം ട്രഷററുമായ ചേരിക്കല്ലിൽ മായിനലിയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പാർട്ടി വേണ്ടത്ര രീതിയിൽ ഇടപെട്ടില്ലെന്ന വിമർശനത്തിൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി തന്നെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ, ഇത് നേതൃത്വം അംഗീകരിച്ചിട്ടില്ല.ഇതിെൻറ തുടർച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കും കാരണമെന്നാണ് ഒരുവിഭാഗത്തിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.