അടിപ്പാതകളിൽ വെള്ളക്കെട്ട്; ദുരിതം ബാക്കി
text_fieldsമുഴപ്പിലങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രസൗകര്യത്തിന് പണിതീർത്ത അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് ഫുട്പാത്തുകൾ നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
മുഴപ്പിലങ്ങാട് എഫ്.സി.ഐ, കുളം ബസാർ, എടക്കാട് റെയിൽവേ സ്റ്റേഷൻ, എടക്കാട് ബസാർ എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇതുമൂലം പൊതുജനങ്ങൾ വഴിനടക്കാൻ പ്രയാസപ്പെടുകയാണ്. എടക്കാട് റെയിൽവേ സ്റ്റേഷനും എഫ്.സി.ഐക്കും മുന്നിലെ അടിപ്പാത 12 മീറ്റർ വീതിയിൽ നിർമിക്കുമ്പോൾ കാൽനടക്കാർക്ക് ഇരുവശത്തും രണ്ടടി വീതിയിൽ നടപ്പാതയും നിർമിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞിരുന്നു.
ഇത് നടപ്പാക്കാത്തത് കാരണമാണ് ആളുകൾക്ക് വഴിനടക്കാൻ പോലും പറ്റാത്ത ദുരവസ്ഥയുണ്ടായത്. സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് അടിപ്പാതയിലെ വെള്ളക്കെട്ട് ദുരിതമായി മാറും. അടിപ്പാതകളിൽ ഉടൻ ഫുട്പാത്ത് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതരും ദേശീയപാത അതോറിറ്റിയും വിഷയത്തിൽ ഇടപെട്ട് പരാഹരം കാണാൻ തയാറാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഫുട്പാത്തില്ലെങ്കിൽ മഴ കനക്കുന്നതോടെ വലിയ തോതിൽ യാത്രദുരിതമനുഭവിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.