വരൂ, പൊരിവെയിലത്ത് ബസ് കാത്തിരിക്കാം!...
text_fieldsമുഴപ്പിലങ്ങാട്: എടക്കാട് മുതൽ മുഴപ്പിലങ്ങാട് മഠം വരെ ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കവേ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുനീക്കിയതോടെ യാത്രക്കാർ പൊരിവെയിലിൽ. ഡിവൈഡറിന് മുകളിലും റോഡിനോട് ചേർന്നും ബസ് വരുന്നതും നോക്കി നിൽക്കേണ്ട അവസ്ഥയാണ്.
സ്ത്രീകളും കുട്ടികളും പ്രായമായവരും ഏറെ ദുരിതമനുഭവിക്കുകയാണ്. ദേശീയപാത നിർമാണത്തിന് വേണ്ടി എടക്കാട് ബൈപ്പാസ് ജങ്ഷൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ്, എടക്കാട് റെയിൽവേ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, കുളം ബസാർ, എഫ്.സി.ഐ ഗോഡൗൺ, ശ്രീനാരായണമഠം എന്നീ സ്ഥലങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പൊളിച്ചുനീക്കിയത്.
ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതരുടെ പരിഗണനയിൽ വരാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു. വികസനത്തോടൊപ്പം ഈ ദുരിതവും എത്ര നാൾ സഹിക്കേണ്ടി വരുമെന്നാണ് അവർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.