'എൻെറ ജില്ല': വിരല്തുമ്പിലാണ് ഇനി ഓഫിസുകള്
text_fieldsകണ്ണൂർ: സര്ക്കാര് ഓഫിസ് അന്വേഷിച്ച് ഇനി നിങ്ങള് വലയേണ്ടതില്ല; കൈയില് 'എൻെറ ജില്ല' മൊബൈല് ആപ് ഉണ്ടായാല് മതി. ഏത് സര്ക്കാര് ഓഫിസിെൻറയും സര്ക്കാര് സ്ഥാപനത്തിെൻറയും എല്ലാ വിവരങ്ങളും ഈ ആപ്പിലുണ്ട്. ഓഫിസിെൻറ പേര്, എവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഫോണ് നമ്പര്, ഇ –മെയില് വിലാസം എന്നിവ മാത്രമല്ല പോകേണ്ട വഴി അറിയില്ലെങ്കില് സഹായിക്കാന് ഗൂഗ്ള് മാപ്പും ഉണ്ട്. മാപ് തെരഞ്ഞെടുത്താല് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലം ഗൂഗ്ള് മാപ്പില് തെളിയും. ഇവിടേക്കുള്ള വഴി, ദൂരം എന്നിവയെല്ലാം മനസ്സിലാക്കാന് കഴിയും. ജില്ലയില് തലശ്ശേരി സബ് കലക്ടര് അനുകുമാരിയാണ് പദ്ധതിയുടെ നോഡല് ഓഫിസര്.
സര്ക്കാര് ഓഫിസുകളുടെ പ്രവര്ത്തനം കൂടുതല് കാര്യക്ഷമമാക്കാനും ജനസൗഹൃദമാക്കാനുമായാണ് 'എെൻറ ജില്ല' മൊബൈല് ആപ്ലിക്കേഷന് സംസ്ഥാന സര്ക്കാര് രൂപം നല്കിയത്. ജില്ല അടിസ്ഥാനത്തില് കലക്ടര്മാരുടെ മേല്നോട്ടത്തിലാണ് ഇതിെൻറ പ്രവര്ത്തനം. ഗൂഗ്ള് പ്ലേ സ്റ്റോറിൽനിന്ന് ആപ്ലിക്കേഷന് ഡൗണ്ലോഡ് ചെയ്യാം.
ഓരോ ഓഫിസിെൻറയും പ്രവര്ത്തനം പൊതുജനങ്ങള്ക്ക് നേരിട്ട് വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്താം. ഇതിനായി അഞ്ച് നക്ഷത്ര അടയാളമുള്ള ഗ്രേഡിങ് രീതിയാണുള്ളത്. ഇതില് ഓഫിസിനെപ്പറ്റിയുള്ള അഭിപ്രായം നിങ്ങള്ക്ക് രേഖപ്പെടുത്തുകയും നിങ്ങള് നല്കാനുദ്ദേശിക്കുന്ന ഗ്രേഡിങ്ങിനനുസരിച്ച് നക്ഷത്ര ചിഹ്നം രേഖപ്പെടുത്തുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.