ഗാന്ധി അനുസ്മരണത്തിന് നേരെ ആർ.എസ്.എസ് ആക്രമണനീക്കം
text_fieldsനടുവിൽ: യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി നടുവിൽ ബസ്റ്റാൻഡിൽ നടത്തിയ ‘ഹേ, റാം’ ഗാന്ധി അനുസ്മരണ പരിപാടിയിൽ ആർ.എസ്.എസിന്റെ ആക്രമണ നീക്കം. പരിപാടി നടക്കുന്ന വേദിയിലേക്ക് തള്ളിക്കയറാനും ഫ്ലക്സ് എടുത്തു കളയാനും ശ്രമിച്ചു.
ശക്തമായ പോലീസ് കാവലുള്ളതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഗാന്ധിയെ കൊന്നത് ആർ.എസ്.എസ് ആണെന്നുള്ള ഫ്ലക്സ് നീക്കണമെന്നതായിരുന്നു ഭീഷണി. ഗാന്ധിയെ കൊന്നത് ആർ.എസ്.എസ് എന്ന് തന്നെയാണെന്ന് നൂറുവട്ടം പറയുമെന്ന് പ്രസംഗിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ആവർത്തിച്ചു. പരിപാടി അലങ്കോലമാക്കാനുള്ള ശ്രമം ശക്തമായതോടെ പത്തോളം ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പരിപാടിക്ക് നേരെ ആർഎസ്എസ് ആക്രമണം ഉണ്ടാകുമെന്നുള്ള സൂചനയെ തുടർന്ന് കനത്ത പൊലീസ് കാവൽ ടൗണിൽ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.