ട്രയലിലുണ്ട്, മെയിനിലില്ല സീറ്റിനായി ഫുൾ എ പ്ലസുകാരുടെ നെട്ടോട്ടം
text_fieldsകണ്ണൂർ: പ്ലസ് വൺ പ്രവേശനത്തിനായി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും ജില്ലയിൽ സീറ്റിനായി ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ നെട്ടോട്ടം. ട്രയൽ അലോട്ട്മെന്റ് വന്നപ്പോൾ സീറ്റ് ലഭിച്ച വിദ്യാർഥികൾക്കാണ് ആദ്യ അലോട്ട്മന്റെിലും രണ്ടാം അലോട്ട്മന്റെിലും സീറ്റ് ലഭിക്കാതെ വന്നത്.
കണ്ണൂർ സിറ്റി ഡി.ഐ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നു എല്ല വിഷയത്തിലും എ പ്ലസ് നേടിയ പി.കെ. മുഹമ്മദ് റഹാൻ റാസിക്ക് ട്രയൽ അലോട്ട്മന്റെിൽ കണ്ണൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിൽ സീറ്റ് ലഭിച്ചിരുന്നു.
എന്നാൽ മെയിൻ അലോട്ട്മന്റെ് പ്രഖ്യാപിച്ചതോടെ സീറ്റ് ലഭിക്കാതെ പുറത്തായി. ആദ്യ അലോട്ട്മന്റെിൽ സീറ്റ് ലഭിക്കാതായതോടെ ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ വിവിധ സ്കൂളുകളിലെ അധ്യാപകരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും രണ്ടാം ഘട്ട അലോട്ട്മന്റെിൽ സീറ്റ് ലഭിക്കുമെന്നുള്ള ഉറപ്പ് അറിയിച്ചിരുന്നു.
എന്നാൽ രണ്ടാം അലോട്ട്മന്റെിലും സീറ്റ് ലഭിക്കായതോടെ കഷ്ടപ്പെട്ട് പഠിച്ച് നേടിയ ഉന്നത വിജയം വെറുതെയായെന്ന തോന്നലിലാണ് വിദ്യാർഥി. ട്രയൽ അലോട്ട്മന്റെ് ലഭിച്ചപ്പോൾ എഡിറ്റ് ചെയ്തു കൺഫർമേഷൻ നൽകിയതായും വിദ്യാർഥി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ സർക്കാർ ഇറക്കിയ ഹെൽപ് ലൈനിൽ നിരവധി തവണ വിളിച്ചിട്ടും പ്രതികരണമില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
താഴെചൊവ്വയിലും ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥിക്ക് ആദ്യ അലോട്ട്മന്റെിൽ പ്രവേശനം ലഭിച്ചിരുന്നില്ല.കിഴുത്തള്ളി സ്വദേശിയായ സഞ്ജന 10 സ്കൂളുകളിൽ അപേക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല. ട്രയൽ അലോട്ട്മെന്റ് വന്നപ്പോൾ സീറ്റ് കിട്ടിയെങ്കിലും ആദ്യ അലോട്ട്മെന്റ് വന്നപ്പോൾ പുറത്താവുകയായിരുന്നു. ഗ്രേസ് മാർക്കു പോലുമില്ലാതെയാണ് വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
അതേസമയം, തങ്ങളേക്കാൾ വിജയശതമാനം കുറഞ്ഞ വിദ്യാർഥികൾക്ക് ഇതേ വിഷയങ്ങളിൽ പ്രവേശനം ലഭിച്ചതായി എ പ്ലസ് വിദ്യാർഥികൾ ആരോപിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും യാതൊരു അറിവുമില്ല. സമീപ ജില്ലകളിലും ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.