കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ പ്ലാസ്റ്റിക് പൈപ്പിൽ ദേശീയപതാക
text_fieldsകണ്ണൂര്‍: കലക്ടറേറ്റിനു മുന്നിലെ പൊട്രോൾ പമ്പിനു സമീപത്ത് ദേശീയപതാക പൈപ്പിൽ കുത്തിവെച്ച നിലയിൽ കണ്ടെത്തി. പരിസരത്തുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ടൗണ്‍ പൊലീസ് പതാക കൊണ്ടുപോയി.
സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ചതിൽ, 60 വയസ്സുള്ള കർണാടക സ്വദേശി ദേശീയപതാകയുമായി നിൽക്കുന്ന ദൃശ്യം കണ്ടെത്തി. കൈയിലുള്ള ദേശീയപതാക സമീപത്തെ പൈപ്പിൽ കുത്തിവെക്കുന്നതും സി.സി.ടി.വിയിൽ ഉണ്ട്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തി.
വളപട്ടണത്ത് ക്വാർേട്ടഴ്സിലാണ് താമസം. പഴയ സാധനങ്ങൾ പെറുക്കിയും കടകളുടെയും മറ്റും പരിസരം വൃത്തിയാക്കിയുമൊക്കെയാണ് ഇയാൾ ഉപജീവനം കണ്ടെത്തുന്നത്. കാഴ്ചശക്തി കുറവാണ്. സ്ഥിരബുദ്ധിക്കും പ്രശ്നമുണ്ട്. സമീപത്തെ ലോഡ്ജ് പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് ഇയാൾക്ക് ദേശീയപതാക കിട്ടിയതെന്നാണ് പൊലീസ് കരുതുന്നത്.
ദേശീയപതാകയാണെന്ന് അറിയില്ലെന്നും കോൺഗ്രസ് പതാകയാണെന്നാണ് തോന്നിയതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇൗ സാഹചര്യത്തിൽ ദേശീയ പതാകയോട് ഇയാൾ ഒരു അനാദരവും കാട്ടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.