Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതു വർഷം; പുത്തൻ...

പുതു വർഷം; പുത്തൻ പ്രതീക്ഷകൾ

text_fields
bookmark_border
പുതു വർഷം; പുത്തൻ പ്രതീക്ഷകൾ
cancel
camera_alt

പ​യ്യ​ന്നൂ​ർ പ​രി​യാ​ര​ത്ത് പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം

പു​തു​വ​ർ​ഷ പു​ല​രി പി​റ​ക്കു​മ്പോ​ൾ പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​യാ​ണ്. മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ ക​ണ്ണൂ​രി​ന് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ല​ക്ഷ്യ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള സ്വ​പ്ന​ങ്ങ​ളും ഒ​ത്തി​രി​യു​ണ്ട്. പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യി ജി​ല്ല​യി​ൽ ഒ​ട്ട​ന​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​നു​മു​ണ്ട്. ആ​രോ​ഗ്യ, ഗ​താ​ഗ​ത, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ തു​ട​ങ്ങാ​നും പൂ​ർ​ത്തി​യാ​ക്കാ​നു​മു​ണ്ട്. 2025 പു​ല​രു​മ്പോ​ൾ ക​ണ്ണൂ​രി​ന്റെ പ്ര​തീ​ക്ഷ​ക​ൾ വാ​നോ​ള​മാ​ണ്.

ദേ​ശീ​യ​പാ​ത വി​ക​സ​നം ഡി​സം​ബ​റോ​ടെ യാ​ഥാ​ർ​ഥ്യ​മാ​വും

ക​ണ്ണൂ​ർ: സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ ദേ​ശീ​യ​പാ​ത വി​ക​സ​നം ഈ ​വ​ർ​ഷം യാ​ഥാ​ർ​ഥ്യ​മാ​കും. കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 45 മീ​റ്റ​ർ ആ​റ് വ​രി ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ഇ​ട​ങ്ങ​ളി​ലൊ​ക്കെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ​നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഡി​സം​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പാ​ത പൂ​ർ​ണ​മാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​വും. കാ​സ​ർ​കോ​ട് മു​ത​ൽ മ​ല​പ്പു​റം വ​രെ ഏ​റെ​ക്കു​റെ നേ​ര​ത്തേ ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും.

ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രി​ക. മു​ട​ങ്ങി​പ്പോ​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ സ്ഥ​ല​മെ​ടു​പ്പി​നാ​യി 5580 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​ത് കി​ഫ്ബി വ​ഴി​യാ​ണ്. ജി​ല്ല​യി​ൽ റോ​ഡ് പ്ര​വൃ​ത്തി ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യി. കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ ത​ല​പ്പാ​ടി മു​ത​ൽ ചെ​ങ്ക​ളവ​രെ​യു​ള്ള 42 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ദേ​ശീ​യ പാ​ത​യു​ടെ ആ​ദ്യ​ഘ​ട്ടം 90 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

നീ​ലേ​ശ്വ​രം-​ത​ളി​പ്പ​റ​മ്പ് (40 കി.​മീ), ത​ളി​പ്പ​റ​മ്പ്-​മു​ഴ​പ്പി​ല​ങ്ങാ​ട് (30 കി.​മീ) റീ​ച്ചു​ക​ളു​ടെ പ്ര​വൃ​ത്തി 60 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ർ​ത്തി​യാ​യി. മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പാ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. ഈ ​വ​ർ​ഷം ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സു​ഗ​മ​മാ​യി വാ​ഹ​ന​സ​ഞ്ചാ​രം സാ​ധ്യ​മാ​കും.

ക​​ണ്ണൂ​രി​ലും ത​ല​ശ്ശേ​രി​യി​ലും പു​തി​യ കോ​​ട​​തി

ക​​ണ്ണൂ​​ർ: പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ത​ല​ശ്ശേ​രി​യി​ൽ പു​തി​യ കോ​ട​തി സ​​മു​​ച്ച​യം ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ശി​​ലാ​​സ്ഥാ​​പ​​നം നി​​ർ​​വ​​ഹി​​ച്ച ക​​ണ്ണൂ​​ർ കോ​​ട​​തി കെ​ട്ടി​ടം 23 മാ​​സ​​ത്തി​​നു​​ള്ളി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കും. കു​​ടും​​ബ കോ​​ട​​തി, ഡി​​ജി​​റ്റ​​ൽ ജി​​ല്ല കോ​​ട​​തി, സ​​ബ്‌ കോ​​ട​​തി, ര​​ണ്ട്‌ മു​​ൻ​​സി​​ഫ്‌ കോ​​ട​​തി, മൂ​​ന്ന്‌ മ​​ജി​​സ്‌​​ട്രേ​​റ്റ്‌ കോ​​ട​​തി എ​​ന്നി​​വ​​ക്ക്‌ ഏ​​ഴു​​നി​​ല​​ക​​ളു​​ള്ള കെ​​ട്ടി​​ട​​മാ​​ണ്‌ ക​ണ്ണൂ​രി​ൽ നി​​ർ​​മി​​ക്കു​​ന്ന​​ത്‌.

ബാ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫി​​സ്‌, ലൈ​​ബ്ര​​റി, അ​​ഡ്വ​​ക്ക​​റ്റ്‌ ക്ല​​ർ​​ക്ക്‌ ഓ​​ഫി​​സ്‌ എ​​ന്നി​​വ​​യും സ​​മു​​ച്ച​​യ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടും. കു​​ടും​​ബ കോ​​ട​​തി​​യി​​ൽ ശി​​ശു സൗ​​ഹൃ​​ദ മു​​റി​​ക​​ളും സ്‌​​ത്രീ​​ക​​ൾ​​ക്കും ട്രാ​​ൻ​​സ്‌​​ജെ​​ൻ​​ഡേ​​ഴ്‌​​സി​​നും പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​വു​​മു​​ണ്ടാ​​കും. 24.55 കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ നാ​​ലു​​നി​​ല​​ക​​ളാ​​ണ്‌ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ നി​​ർ​​മി​​ക്കു​​ന്ന​​ത്.

ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യു​ടെ പു​തി​യ കെ​ട്ടി​ടം

ത​ല​ശ്ശേ​രി: പൈ​തൃ​ക ന​ഗ​രി​ക്ക് പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​ണ് ദേ​ശീ​യ പാ​ത​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ജി​ല്ല കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യം. ദേ​ശീ​യ പാ​ത​ക്ക​രി​കി​ല്‍ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് നാ​ലേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ എ​ട്ടു നി​ല​ക​ളി​ലാ​യി പു​തി​യ കെ​ട്ടി​ടം സ​ജ്ജ​മാ​യ​ത്.

136 മു​റി​ക​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി​യി​ല്‍ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് പ​ണി​ത ജി​ല്ല കോ​ട​തി​യു​ടെ ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍മി​ച്ച പു​തി​യ കോ​ട​തി സ​മു​ച്ച​യം ഈ ​മാ​സം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കോ​ട​തി സ​മു​ച്ച​യ​മാ​ണ് ത​ല​ശ്ശേ​രി​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടു​ള്ള​ത്.

കി​ഫ്ബി​യി​ല്‍നി​ന്ന് 56 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. നി​ല​വി​ലെ പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്രി​ന്‍സി​പ്പ​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി, മു​ന്‍സി​ഫ് കോ​ട​തി, ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ കോ​ട​തി​ക​ളും പു​തി​യ സ​മു​ച്ച​യ​ത്തി​ലേ​ക്ക് മാ​റും.

ജു​ഡീ​ഷ്യ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, വ​നി​ത അ​ഭി​ഭാ​ഷ​ക​ര്‍ എ​ന്നി​വ​ര്‍ക്കു​ള്ള വി​ശ്ര​മ മു​റി, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഓ​ഫി​സ്, ഡി.​ഡി.​പി ആ​ന്‍ഡ് എ. ​പി.​പി ഓ​ഫി​സു​ക​ള്‍, അ​ഭി​ഭാ​ഷ​ക ഗു​മ​സ്ത​ന്മാ​ര്‍ക്കു​ള്ള മു​റി, ഓ​രോ നി​ല​യി​ലും സാ​ക്ഷി​ക​ള്‍ക്കാ​യു​ള്ള വി​ശ്ര​മ മു​റി​ക​ള്‍, ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫി​സ്, കാ​ന്റീ​ന്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ക്ര​മീ​ക​രി​ക്കും.

കാ​നാ​മ്പു​ഴ​യി​ൽ പു​തു​തെ​ളി​നീ​ർ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ നീ​ർ​ത്ത​ട സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക് മാ​തൃ​ക തീ​ർ​ത്ത് കാ​നാ​മ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി. പ​ദ്ധ​തി ഒ​ന്നാം ഘ​ട്ടം നാ​ടി​ന് സ​മ​ർ​പ്പി​ച്ച​തോ​ടെ പു​തു​വ​ർ​ഷ​ത്തി​ൽ തെ​ളി​നീ​ർ ഒ​ഴു​കും.

സം​സ്ഥാ​ന​ത്തെ ആ​ദ്യ ന​ദീ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യാ​യ കാ​നാ​മ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ക​ഴി​ഞ്ഞ​ദി​വ​സ​ം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. മ​ലി​നീ​ക​ര​ണ​വും പ​ല​വി​ധ ഇ​ട​പെ​ട​ലു​ക​ളും മൂ​ലം ശോ​ഷി​ച്ച് ജ​ല​രേ​ഖ പോ​ലെ​യാ​യി മാ​റി​യി​രു​ന്ന കാ​നാ​മ്പു​ഴ ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ത്ഭു​ത​ക​ര​മാ​യ ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ത്തു​നി​ന്ന് ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നാ​യി എ​ത്തു​ന്നു​ണ്ട്. ഹ​രി​ത കേ​ര​ളം മി​ഷ​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ജ​ല​സേ​ച​ന വ​കു​പ്പി​ന്റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നും 4.40 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ചീ​പ്പ് പാ​ലം മു​ത​ൽ തി​ലാ​ന്നൂ​ർ ശി​ശു​മ​ന്ദി​രം റോ​ഡ് വ​രെ​യു​ള്ള കാ​നാ​മ്പു​ഴ​യു​ടെ ഭാ​ഗ​ങ്ങ​ളി​ലും ക​ണ്ണൂ​ർ മ​ണ്ഡ​ലം എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ര​ണ്ട് കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ചൊ​വ്വ റെ​യി​ൽ​വേ പാ​ലം മു​ത​ൽ മ​ണ്ടേ​ൻ​വ​യ​ൽ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​നാ​മ്പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​യി ന​ട​പ്പാ​ത നി​ർ​മി​ച്ചി​ട്ടു​ണ്ട്. മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​ൻ​മ​ല​യി​ൽ​നി​ന്ന് ഉ​ൽ​ഭ​വി​ച്ച് 10 കി​ലോ മീ​റ്റ​ർ ഒ​ഴു​കി അ​റ​ബി​ക്ക​ട​ലി​ൽ പ​തി​ക്കു​ന്ന പു​ഴ കൈ​യേ​റ്റ​ങ്ങ​ളും ക​ര​യി​ടി​ച്ചി​ൽ പോ​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മാ​ലി​ന്യം ത​ള്ള​ലും കാ​ര​ണം നാ​ശോ​ന്മുമു​ഖ​മാ​യി​രു​ന്നു.

ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള വി​ജ​യ യാ​ത്ര​യാ​ണി​നി.

കാ​നാ​മ്പു​ഴ​യു​ടെ രാ​ത്രി​ദൃ​ശ്യം

ദ്രുതഗതിയിൽ ഒരുങ്ങുന്നു; അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം

ഇ​രി​ക്കൂ​ർ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്രം ഇ​രി​ക്കൂ​റി​ന​ടു​ത്ത ക​ല്യാ​ട് പ​റ​മ്പി​ൽ ഒ​രു​ങ്ങു​ന്നു. 2022 ഫെ​ബ്രു​വ​രി 22ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ ഒ​ന്നാം ഘ​ട്ടം 65 ശ​ത​മാ​ന​ത്തി​ല​ധി​കം പൂ​ർ​ത്തി​യാ​യി. ആ​യു​ഷി​നു കീ​ഴി​ൽ കി​റ്റ് കോ​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. എ​റ​ണാ​കു​ള​ത്തെ ശി​ൽ​പ ക​മ്പ​നി​യാ​ണ് ക​രാ​റെ​ടു​ത്ത​ത്.

18 മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, രൂ​പ​രേ​ഖ​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​തും സ്ഥ​ലം സം​ബ​ന്ധി​ച്ച നി​യ​മ ത​ർ​ക്ക​ങ്ങ​ളും നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വു​മെ​ല്ലാം കാ​ര​ണം പ​ണി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് കി​റ്റ് കോ ​സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ബൈ​ജു ജോ​ൺ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യ​തി​നാ​ൽ 2025 മാ​ർ​ച്ചി​ന​കം പ​ണി തീ​ർ​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലെ ക​രാ​ർ. 70 കോ​ടി​യോ​ളം ചെ​ല​വി​ലാ​ണ് ആ​ദ്യ ഘ​ട്ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ആ​യു​ർ​വേ​ദ​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഔ​ഷ​ധ​സ​സ്യ സം​ര​ക്ഷ​ണ​ത്തി​നും സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് ആ​യു​ർ​വേ​ദ​ത്തി​ന്റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്ന​ത്. 300 കോ​ടി രൂ​പ ചെ​ല​വി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് മു​ഴു​വ​ൻ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കു​ക. ക​ല്യാ​ട് പ​റ​മ്പി​ലെ 311 ഏ​ക്ക​റി​ലാ​ണ് ആ​യു​ർ​വേ​ദ റി​സ​ർ​ച് സെ​ന്റ​ർ സ്ഥാ​പി​ക്കു​ന്ന​ത്.

കേ​ര​ളീ​യ ശി​ൽ​പ ശൈ​ലി​യി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യാ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് 15 കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മു​ള​ള​തു കൊ​ണ്ട് വി​ദേ​ശി​ക​ളെ​യും ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​കും.

ഗ​വേ​ഷ​ണ കേ​ന്ദ്രം, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ആ​ശു​പ​ത്രി, ഔ​ഷ​ധ ഉ​ദ്യാ​നം, ലോ​ക​ത്തി​ലെ വി​വി​ധ പാ​ര​മ്പ​ര്യ ചി​കി​ത്സ രീ​തി​ക​ളും ആ​യു​ർ​വേ​ദ ജ്ഞാ​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മ്യൂ​സി​യം, ശാ​സ്ത്ര​ജ്ഞ​ന്മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള താ​മ​സ സൗ​ക​ര്യം, ഉ​പ​ക​ര​ണ​ങ്ങ​ൾ, ലാ​ബ് സൗ​ക​ര്യം, അ​തി​ഥി മ​ന്ദി​രം, പ്ലാ​ന്റ് കെ​ട്ടി​ടം എ​ന്നി​വ​യാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്.

രോ​ഗ​ശ​മ​നം, പ്ര​തി​രോ​ധ പു​ന​ര​ധി​വാ​സ ചി​കി​ത്സ എ​ന്നി​വ​യും ഈ ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ക്കും. ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന ഔ​ഷ​ധ​ങ്ങ​ളു​ടെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം, ഉ​ൽ​പാ​ദ​നം എ​ന്നി​വ​യും ന​ട​ക്കും. ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നാ​യി ആ​വ​ശ്യ​മാ​യ 311 ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ ഒ​ന്നാം ഘ​ട്ട​ത്തി​നാ​വ​ശ്യ​മാ​യ 36 ഏ​ക്ക​റാ​ണ് ആ​ദ്യം ഏ​റ്റെ​ടു​ത്ത​ത്.

കല്യാട് ഒരുങ്ങുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം കെട്ടിടം

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള റി​സ​ർ​ച് സെ​ന്റ​റും 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യു​മാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വ​രി​ക. വൈ​ദ്യ​ശാ​സ്ത്ര അ​റി​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട താ​ളി​യോ​ല​ക​ളും കൈ​യെ​ഴു​ത്തു പ്ര​തി​ക​ളും സം​ര​ക്ഷി​ക്കു​ക​യും ഡി​ജി​റ്റൈ​സ് ചെ​യ്ത് സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള മാ​നു​സ്‌​ക്രി​പ്റ്റ് ലൈ​ബ്ര​റി, ആ​യു​ര്‍വേ​ദ ചെ​ടി​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ഹെ​ര്‍ബ​ല്‍ ന​ഴ്‌​സ​റി, ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍, പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ര​ങ്ങ​ള്‍ വെച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യു​മാ​ണ് നി​ല​വി​ൽ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍ത്തി​യാ​യി വ​രു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ആ​യു​ര്‍വേ​ദ മ്യൂ​സി​യം, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ബ്ലോ​ക്ക്, ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍ക്കു​ള്ള ക്വാ​ര്‍ട്ടേ​ഴ്സ്, ഫാ​ക്ക​ല്‍റ്റി​ക​ള്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക​മു​ള്ള ഹൗ​സി​ങ് സം​വി​ധാ​നം, കാ​ന്റീ​ന്‍, ഹെ​ര്‍ബ​ല്‍ ഗാ​ര്‍ഡ​ന്‍ തു​ട​ങ്ങി​യ​വ റി​സ​ർ​ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yearDevelopments2025
News Summary - new year; new hope
Next Story