രാത്രികാല കർഫ്യൂ തുടങ്ങി; പരിശോധന കർശനമാക്കി പൊലീസ്
text_fieldsകണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ ജില്ലയിൽ തുടങ്ങി. ചൊവ്വാഴ്ച രാത്രി ഒമ്പതോടെതന്നെ ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ കർശനമായ പരിശോധന നടന്നു.
വാഹനത്തിലും ഇരുചക്ര വാഹനങ്ങളിലും നിരവധി പേരാണ് ഒമ്പത് മണിക്കുശേഷവും യാത്ര ചെയ്തത്. ഇവരെ തടഞ്ഞ് മേൽവിലാസങ്ങളും ഫോൺ നമ്പറും ശേഖരിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് പോകാനനുവദിച്ചത്. കോവിഡ് ബോധവത്കരണവും നടത്തുന്നുണ്ട്. രാത്രിസഞ്ചാരം ഒഴിവാക്കണമെന്നതാണ് പൊലീസ് നൽകുന്ന പ്രധാന നിർദേശം. കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപത്ത് സിറ്റി സി.ഐ ടി. ഉത്തംദാസിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന ഭീതിയിൽ പൊതുവേ സന്ധ്യക്കുശേഷം നഗരങ്ങളിൽ ആളൊഴിയുന്നുണ്ട്.
ഒമ്പത് മണിക്കുമുമ്പ് വീട്ടിൽ എത്താൻ ലക്ഷ്യമിട്ട് വ്യാപാരികൾ കടകൾ നേരത്തെതന്നെ അടക്കുകയും ചെയ്തു. രാത്രികാല പരിശോധന തുടർദിവസങ്ങളിലും തുടരും. കർഫ്യൂവുമായി ജനങ്ങൾ നല്ലനിലയിൽ സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.