പരീക്ഷയെ സധൈര്യം നേരിടാന്‍ 'ആശങ്ക വേണ്ട അരികിലുണ്ട്' പദ്ധതിയുമായി ജില്ല പഞ്ചായത്ത്
text_fieldsകണ്ണൂർ: വിദ്യാഭ്യാസ രംഗത്ത് നൂതന പദ്ധതി ആവിഷ്കരിച്ച് ജില്ല പഞ്ചായത്ത്. എസ്.എസ്.എൽ.സി വിജയ ശതമാനം വർധിപ്പിക്കാൻ മുകുളും പദ്ധതി നടപ്പാക്കി സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയ ചുവടുെവച്ച കണ്ണൂർ ജില്ല പഞ്ചായത്ത് ഇത്തവണ 'ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതി'യുമായാണ് വിജയ ശതമാനം വർധിപ്പിക്കാനൊരുങ്ങുന്നത്. കോവിഡ് 19 സാഹചര്യത്തില്‍ സ്കൂളിലെ പതിവ് അധ്യയന രീതികളില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറേണ്ടി വന്ന വിദ്യാര്‍ഥികളിലെ പരീക്ഷാ ആശങ്കകള്‍ ദൂരീകരിക്കാനും മാനസിക സംഘര്‍ഷം കുറച്ച് വിജയ ശതമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രാദേശിക പിന്തുണാ സമിതികള്‍ രൂപവത്കരിക്കും. ഇരുപരീക്ഷകള്‍ക്കും മുന്നോടിയായി ജനുവരി 15 നകം പ്രാദേശിക സമിതികള്‍ രൂപവത്കരിക്കാന്‍ ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല പഞ്ചായത്തംഗങ്ങളുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും യോഗം തീരുമാനിച്ചു.
കോവിഡ് കാലത്ത് സ്കൂളുകളില്‍ പോകാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കിയെങ്കിലും മാര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു പരീക്ഷയെ ഏറെ ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നോക്കിക്കാണുന്നത്. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ദുരീകരിച്ച് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും പ്രാദേശിക കമ്മിറ്റികള്‍ മുന്‍കൈ എടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞു. ഹയര്‍സെക്കൻഡറി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വിഭാഗങ്ങളില്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറും ജില്ല പഞ്ചായത്തംഗം ചെയര്‍മാനുമായാണ് സമിതി രൂപവത്കരിക്കുക. എസ്.എസ്.എല്‍.സി വിഭാഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് കണ്‍വീനറും പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനുമാവും. ആദ്യഘട്ടത്തില്‍ വാര്‍ഡ് മെംബര്‍മാരുടെ സഹായത്തോടെ ഓരോ വാര്‍ഡിലെയും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍ക്കൊള്ളിച്ചു സ്കൂളുകളില്‍ യോഗം ചേരാനുമാണ് തീരുമാനം. സ്കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്താനും തീരുമാനമായി. ഇതിെൻറ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ ജില്ലയില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാം സംഘടിപ്പിക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു.
യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. വിജയന് മാസ്റ്റര്‍, ഡി.ഡി.ഇ സി. മനോജ് കുമാര്‍, ഹയര്‍ സെക്കൻഡറി ആര്.ഡി.ഡി വി.എന്‍. ശിവന്, ഡയറ്റ് പ്രിന്‍സിപ്പല്‍ പത്മനാഭന് മാസ്റ്റര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓഡിനേറ്റര്‍ പി.വി. പ്രദീപന്, എസ്.എസ്.കെ പ്രോഗ്രാം ഓഫിസര്‍ കെ. അശോകന്, ലൈഫ് മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. അനില്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.