റേഷൻ കാർഡിന് ഇനി സപ്ലൈ ഓഫിസ് കയറേണ്ട; സിവിൽ സപ്ലൈസ് ഓഫിസുകൾ ഇ-ഓഫിസുകളായി
text_fieldsകണ്ണൂർ: റേഷൻ കാർഡിലെ മാറ്റങ്ങൾക്കായോ പുതിയ റേഷൻ കാർഡിനായോ ഇനി സപ്ലൈ ഓഫിസുകളിൽ പോകേണ്ടതില്ല. റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഓൺലൈനായി അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സിറ്റിസൺ ലോഗിൻ വഴിയുമാണ് സമർപ്പിക്കേണ്ടത്. അപേക്ഷ അംഗീകരിക്കുന്ന മുറക്ക് റേഷൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. പൊതുജനങ്ങൾക്ക് ഓഫിസിൽ വരാതെ തന്നെ അപേക്ഷയുടെയും പരാതികളുടെയും തൽസ്ഥിതി https://eoffice.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കും.
പൊതുവിതരണ വകുപ്പിെൻറ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ മാറി. തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നീ താലൂക്ക് സപ്ലൈ ഓഫിസുകളിലെയും കണ്ണൂർ ജില്ല സപ്ലൈ ഓഫിസിലെയും ഫയൽ നീക്കമാണ് പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറ്റിയത്. 2022 ജനുവരിയോടെ പൊതുവിതരണ വകുപ്പിനു കീഴിലെ മുഴുവൻ ഓഫിസുകളും പൂർണമായും ഇ- ഓഫിസുകളാകും. എന്നാൽ, ഡിസംബർ 23നകം ജില്ലയിലെ എല്ലാ സപ്ലൈ ഓഫിസുകളും ഇ-ഓഫിസുകളായി മാറ്റിയതായി ജില്ല സിവിൽ സപ്ലൈസ് ഓഫിസറുടെ ചാർജ് വഹിക്കുന്ന കെ. രാജീവ് അറിയിച്ചു.
ഇ- ഓഫിസ് സംവിധാനം വഴി ഫയൽ നീക്കം വേഗത്തിലാക്കാനും സുതാര്യമാക്കാനും സാധിക്കും. ഡിജിറ്റൽ സിഗ്നേച്ചർ വഴി ഉദ്യോഗസ്ഥർക്ക് പരിശോധിക്കുന്നതിനും ഓഫിസ് ഫയലുകൾ സ്റ്റേറ്റ് ഡേറ്റ സെന്ററിൽ സൂക്ഷിക്കാനും കഴിയും. ജില്ല ബ്രാഞ്ച് മാനേജർ സുചിത്രയുടെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലെയും ജീവനക്കാർക്ക് ഇതുസംബന്ധിച്ച പരിശീലനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.