പൊലീസ് 'കാവലില്ലാ'തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്
text_fieldsപയ്യന്നൂർ: അഞ്ചുമാസത്തിലധികമായി പൊലീസിെൻറ സാന്നിധ്യമില്ലാതെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. കോവിഡിെൻറ പശ്ചാത്തലത്തിൽ അടച്ച എയ്ഡ് പോസ്റ്റ് തുറക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി 24 മണിക്കൂറും പൊലീസ് ഡ്യൂട്ടിയി ലുണ്ടായിരുന്ന എയ്ഡ് പോസ്റ്റിനാണ് കോവിഡിനെ തുടർന്ന് താഴ് വീണത്. കോവിഡ് വ്യാപനം തുടങ്ങിയതോടെയാണ് പൊലീസ് വേണ്ടെന്നുവെച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിെൻറ പിറ്റേ ദിവസം തന്നെ എയ്ഡ്പോസ്റ്റ് അടച്ചിരുന്നു.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽനിന്നായി ആയിരത്തിലേറെ ആളുകൾ പ്രതിദിനം എത്തിച്ചേർന്നിരുന്ന മെഡിക്കൽ കോളജിൽ പൊലീസിെൻറ സാന്നിധ്യം അത്യാവശ്യമാണെന്നിരിക്കെ പോസ്റ്റ് അടച്ചുപൂട്ടിയതിന് ബന്ധപ്പെട്ടവർക്ക് വ്യക്തമായ കാരണങ്ങളൊന്നും പറയാനില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം മെഡിക്കൽ കോളജിൽ കോവിഡ് രോഗി തൂങ്ങിമരിച്ച വിവരം ഉൾപ്പെടെ പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിക്കാൻ കോളജ് അധികൃതരെ സമീപിക്കേണ്ടിവന്നു.
അപകട, മരണവിവരങ്ങൾ കാഷ്വാലിറ്റിയിൽനിന്ന് പരിയാരം മെഡിക്കൽ കോളജ് േപാലീസ് സ്റ്റേഷനിൽ അറിയിക്കുകയാണ്. അവിടെ നിന്നും പൊലീസുകാർ എത്തിയാണ് മറ്റു വിവരങ്ങൾ എടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്.
രാത്രി വൈകിയെത്തുന്ന പല പ്രധാനപ്പെട്ട കേസുകളിൽ ഇതുതന്നെയാണ് സ്ഥിതി. മാധ്യമ പ്രവർത്തകർക്കും കൃത്യസമയത്ത് വിവരം ലഭിക്കാത്ത സ്ഥിതിയുണ്ട്.
പല വിവരങ്ങളും അറിയാൻ മണിക്കൂറുകൾ താമസിക്കുന്നതായി ആക്ഷേപമുണ്ട്. കോവിഡ് രോഗികൾ കൂടുതലായി വരുന്നതുകൊണ്ടാണ് എയ്ഡ്പോസ്റ്റ് അടച്ചതെന്നാണ് പൊലീസിെൻറ വിശദീകരണം. എന്നാൽ, സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളിലൊന്നും ഇത്തരം അടച്ചിടൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഏറെ അത്യാവശ്യമായ പൊലീസ് സാന്നിധ്യം മെഡിക്കൽ കോളജിൽ ഇതിന് മുെമ്പാരിക്കലും ഇല്ലാതിരുന്നിട്ടില്ലെന്ന് ജനകീയ ആരോഗ്യവേദി പ്രവർത്തകർ പറഞ്ഞു. അഞ്ചുമാസമായി അടച്ചിട്ട എയ്ഡ് പോസ്റ്റ് തുറക്കണമെന്ന ആവശ്യം ശക്തമാണ്.
എയ്ഡ് പോസ്റ്റ് അടച്ചിട്ടത് ആശുപ്രതിയിലെത്തുന്ന വാഹനാപകടത്തിനിരയായവർക്കും മറ്റും ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും പൊലീസ് മേധാവികൾക്കും നാട്ടുകാർ നിവേദനം നൽകിയെങ്കിലും നടപടി നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.