ദുരന്തം തൊട്ടരികിൽ...; കണ്ണൂരിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 15,000ത്തിലേക്ക്
text_fieldsകണ്ണൂർ: കോവിഡ് വ്യാപനം അതിസങ്കീർണതയിലേക്ക്. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 15,000ത്തിലേക്ക് കടക്കുകയാണ്. ആരോഗ്യ വകുപ്പിെൻറ കണക്കുകൂട്ടൽ പ്രകാരം ഒരാഴ്ചക്കുള്ളിൽ സജീവ രോഗികളുടെ എണ്ണം 20,000 കടക്കും.
ഈ സാഹചര്യം തുടരുകയാണെങ്കിൽ ഓക്സിജൻ സൗകര്യമടക്കമുള്ള 2,500 മുതൽ 5,000 വരെ ബെഡുകൾ ജില്ലയിൽ ആവശ്യമായി വരുമെന്നാണ് ആരോഗ്യ വകുപ്പിെൻറ കണക്കുകൂട്ടൽ. രണ്ടാഴ്ചകൊണ്ട് കോവിഡ് വ്യാപനം പിടിച്ചുകെട്ടാനായില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് കോവിഡ് ചികിത്സരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
കോവിഡിെൻറ ആദ്യ വരവിൽ ചികിത്സയിലുണ്ടായിരുന്ന 100 പേരിൽ 60 പേർക്കും പ്രത്യേക പരിഗണന വേണ്ടവരായിരുന്നില്ല. എന്നാൽ, ഇപ്പോൾ ചികിത്സയിലുള്ളവരെല്ലാം പ്രത്യേക പരിഗണന ആവശ്യമുള്ളവരാണ്.
15 ശതമാനത്തോളം പേർക്ക് ഓക്സിജൻ സഹായം ആവശ്യമായി വരുന്നുണ്ട്. തലശ്ശേരി താലൂക്ക് ആശുപത്രിയും കണ്ണൂർ ജില്ല ആശുപത്രിയും കണ്ണൂർ മെഡിക്കൽ കോളജും ഏറെക്കുറെ നിറഞ്ഞിരിക്കുകയാണ്. 70 ശതമാനം നിറഞ്ഞെന്നാണ് ഒൗദ്യോഗിക കണക്കെങ്കിലും 90ന് മുകളിൽ രോഗികൾ നിറഞ്ഞിരിക്കുകയാണ്.
രോഗലക്ഷണം കുറഞ്ഞവരെ ഡിസ്ചാർജ് ചെയ്തും മറ്റുമാണ് ഈ പ്രതിസന്ധി പരിഹരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നിലവിൽ ഒരു ബെഡിൽ രണ്ടുപേരെ കിടത്താനുള്ള സാഹചര്യമുണ്ടായിട്ടില്ല. കേസുകൾ കൂടുകയാണെങ്കിൽ വടക്കേ ഇന്ത്യയിലുള്ള പോലെ ജില്ലയിലും സ്ഥിതി മോശമാകും.
കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ 400ഓളം കിടക്കകളുള്ള തലശ്ശേരി ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റി. ഇവിടെയുള്ള രോഗികൾക്ക് മറ്റ് ആശുപത്രികളിൽ ചികിത്സ ഒരുക്കുന്നുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നടക്കം നൂറുകണക്കിന് രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലും രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. 25 ശതമാനം കോവിഡ് ചികിത്സക്കായി മാറ്റിവെക്കണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും പലയിടത്തും പ്രാവർത്തികമാകുന്നില്ല. കൂടുതൽ കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റിവെക്കാൻ സ്വകാര്യാശുപത്രികൾക്കും താൽപര്യമില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. നേരത്തെ ജില്ല കോവിഡ് ചികിത്സാകേന്ദ്രമായിരുന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ 200 ബെഡുകൾ കോവിഡ് ചികിത്സക്കായി നൽകിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തിരിച്ചടിയാണ്.
ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ആരോഗ്യ വകുപ്പ് അധികൃതർ കഴിഞ്ഞദിവസം അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് സന്ദർശിച്ചിരുന്നു.
മലയോര മേഖലയിലടക്കം ആവശ്യത്തിന് ആശുപത്രി സൗകര്യമില്ലാത്തതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്. കാസർകോട് ജില്ലയിലുള്ളവരും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. കോവിഡിന് പുറമെ മറ്റ് അസുഖമുള്ളവർക്കും കിടത്തി ചികിത്സ പ്രതിസന്ധിയിലാണ്. സ്വകാര്യ ആശുപത്രിയിലടക്കം ബെഡ് ഒഴിവില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലാകുന്നത്.
കോവിഡ് പോരാട്ടത്തിനായി ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ലാത്തതും തിരിച്ചടിയാണ്. കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കാനുള്ള അപേക്ഷ നിരന്തരം ക്ഷണിച്ചിട്ടും ആവശ്യത്തിന് ആരോഗ്യപ്രവർത്തകർ ജോലിചെയ്യാൻ തയാറാകാത്തത് കാര്യങ്ങൾ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പി.ജി എൻട്രൻസ് പരീക്ഷ അടക്കമുള്ളവ മാറ്റിവെച്ചതിനാലും ഇേൻറൺഷിപ് നീട്ടിവെച്ചതിനാലും പുതിയ ഡോക്ടർമാരെ ഡ്യൂട്ടിക്ക് ലഭിക്കാനില്ല. രോഗികളുടെ എണ്ണം പതിന്മടങ്ങ് ഇരട്ടിയാകുേമ്പാഴും പഴയ സ്റ്റാഫ് പാറ്റേണിലാണ് ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത്. കോവിഡ് ചികിത്സക്കായി കൂടുതൽ സൗകര്യമൊരുക്കണമെന്ന് സർക്കാർ പറയുേമ്പാഴും ആവശ്യത്തിന് ജീവനക്കാരില്ലാത്ത പ്രതിസന്ധി പരിഹരിക്കാൻ ശ്രമമൊന്നും ഉണ്ടാകുന്നില്ലെന്നാണ് വാസ്തവം.
കോവിഡ് വ്യാപനം പിടിച്ചുകെട്ടാനാകാത്തവിധം വർധിക്കുേമ്പാൾ ആരോഗ്യപ്രവർത്തകർക്കിടയിലെ വൈറസ് ബാധ ആശങ്കക്കിടയാക്കുന്നുണ്ട്. 10 ദിവസത്തിനിടെ 320 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചവരാണ്. കുത്തിവെപ്പെടുത്തതിനാൽ കോവിഡ് ലക്ഷണങ്ങൾ രൂക്ഷമാകുന്നില്ലെന്നത് ആശ്വാസമാണ്.
10 ദിവസത്തിനിടെ 14,688 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2.17 ശതമാനം ആരോഗ്യപ്രവർത്തകർക്കാണ് വൈറസ് ബാധയുണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അപകടകരമായ അവസ്ഥയിലേക്കാണ് എത്തുകയെന്ന് ആരോഗ്യപ്രവർത്തകർ അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.