ഇന്ന് നഴ്സസ് ദിനാചരണം: വീട്ടിലിരിക്കൂ, ഞങ്ങൾ നെഗറ്റിവ് ഫലം തരാം
text_fieldsകണ്ണൂർ: ''ഒാണവും വിഷുവും കടന്നുപോയി, നിരവധി അവധി ദിവസങ്ങളും കടന്നുപോയി. ഇതൊന്നും നമ്മളറിയുന്നില്ല. ആഘോഷങ്ങളില്ല, അവധികളില്ല, ജോലിയിൽ സമയപരിധിയില്ല....ഒന്നര വർഷമായി ഇങ്ങനെ. രാപകലില്ലാതെ ചെയ്യുന്ന ജോലിക്കിടെ ഒറ്റ ലക്ഷ്യം, മുന്നിലെത്തുന്ന രോഗികൾക്കെല്ലാം നെഗറ്റിവാകണമെന്ന് മാത്രം'' ഒരു വർഷത്തിലേറെയായി ജില്ല ആശുപത്രിയിലെ കോവിഡ് വാർഡിൽ ജോലിചെയ്യുന്ന സീനിയർ നഴ്സിങ് ഒാഫിസറായ അഴീക്കോട് സ്വദേശിനി എസ്. ബിന്ദുവിെൻറ വാക്കുകളാണിവ.
2020 ജനുവരിയിലാണ് ജില്ല ആശുപത്രിയിൽ കോവിഡ് വാർഡ് തുടങ്ങുന്നത്. അന്നുതൊട്ട് വാർഡിെൻറ ചുമതല ബിന്ദുവിനായിരുന്നു. ആദ്യഘട്ടത്തിൽ ഇവർ മാത്രമായിരുന്നു വാർഡിൽ നഴ്സായി സേവനമനുഷ്ഠിച്ചിരുന്നത്. പിന്നീട് രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി. ഇപ്പോൾ ഒരേ സമയം നാല് നഴ്സുമാർ കോവിഡ് വാർഡിൽ ജോലിയിലുണ്ടാകും.
ഇതിനിടയിൽ രണ്ട് ഒാണവും വിഷുവും കടന്നു പോയി. നിരവധി അവധി ദിവസങ്ങളും കടന്നുപോയി. ഇതൊന്നും താനടക്കമുള്ള ആരോഗ്യപ്രവർത്തകർ അറിഞ്ഞേയില്ലെന്ന് ബിന്ദു പറയുന്നു. ഇതിനിടയിൽ കുടുംബത്തിനൊപ്പം െചലവഴിച്ചത് കുറച്ചു മണിക്കൂറുകൾ മാത്രമാണ്.
മിക്ക ദിവസങ്ങളിലും സമയപരിധിയില്ലാതെയായിരുന്നു ജോലി. ചില ദിവസങ്ങളിൽ 14 മുതൽ 16 മണിക്കൂർ വരെ ജോലിചെയ്തിട്ടുണ്ട്. കുടുംബത്തിലെ കാര്യങ്ങൾപോലും വേണ്ടവിധം ശ്രദ്ധിക്കാൻ കഴിയുന്നില്ല. എങ്കിലും അന്നും ഇന്നും ജോലിയോടും രോഗികളോടുമുള്ള സ്നേഹത്തിന് ഒരുതരിമ്പും കുറവുണ്ടായിട്ടില്ലെന്ന് ബിന്ദു പറയുന്നു.
ആദ്യകാലങ്ങളിൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ആരും കൂട്ടിരിക്കാനുണ്ടാവില്ല. ഭക്ഷണം കഴിക്കാനും വസ്ത്രം മാറാൻ പോലും രോഗികൾക്ക് ഞങ്ങൾ മാത്രമാണ് ആശ്രയം. മുമ്പ് കോവിഡിനോട് ജനങ്ങൾക്കൊരു ഭയമുണ്ടായിരുന്നു. എന്നാൽ, ഇന്ന് അത് കുറഞ്ഞുവരികയാണ്.
ഭയം കുറയാം എങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച്ചയരുത്. വാർഡുകളിൽ മിനിറ്റുകൾ ഇടവിട്ട് രോഗികളെത്തുേമ്പാഴും ബിന്ദു അടക്കമുള്ളവർക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. നിങ്ങൾ വീട്ടിലിരിക്കൂ, ഞങ്ങൾ നെഗറ്റിവ് ഫലം തരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.