വൃദ്ധസദനം അടച്ചുപൂട്ടല്ലേ; നാനാകോണിൽ പ്രതിഷേധം
text_fieldsഅഴീക്കോട്: അഴീക്കോട്ടെ സർക്കാർ വൃദ്ധസദനം പ്രവർത്തനം നിലക്കുന്നതിനെതിരെ നാടൊന്നാകെ കൈ കോർക്കുന്നു. കഴിഞ്ഞ ദിവസം ‘മാധ്യമ’ത്തില്‍ വന്ന ‘വൃദ്ധ സദനം അടച്ചുപുട്ടല്‍ ഭീഷണിയില്‍’ എന്ന വാർത്തയെ തുടർന്നാണ് വിവിധ കോണിൽനിന്ന് പ്രതിഷേധം ഉയർന്നിരിക്കുന്നത്.
വാര്‍ത്ത രാഷ്ട്രീയ സാമൂഹികകേന്ദ്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സജീവ ചർച്ചയായി. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ പ്രോജക്ട് പ്രകാരമുള്ള പ്രവർത്തന കാലാവധി കഴിഞ്ഞപ്പോൾ അഴീക്കോട് സർക്കാർ വൃദ്ധസദനത്തിന്റെ പ്രവർത്തനം നിലക്കുമെന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിലേക്ക് ജീവനക്കാരെ അനുവദിച്ചത്.
തുടർന്നു നാലു ജീവനക്കാരെകൂടി താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചു. ഇവരുടെ ശമ്പളം സർക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം അനുവദിച്ചു കിട്ടാത്തതിനാൽ സർക്കാറിലേക്ക് നിവേദനം നൽകിയതായും ഇവർ പറയുന്നു.
ഫലത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് കൈമാറിയ ജീവനക്കാർക്കും തുടർന്ന് സർക്കാർ നേരിട്ട് നിയമനം നടത്തിയ ജീവനക്കാർക്കും ശമ്പളം അനുവദിക്കുന്നതിൽ സാമൂഹിക നീതി ഡയറക്ടറുടെ വീഴ്ചയാണെന്ന് അഭിപ്രായപെടുന്നവരമുണ്ട്.
എന്നാൽ ശമ്പളം മുടങ്ങിയ മുഴുവൻ ജീവനക്കാരും ഹിന്ദുസ്ഥാൻ ലാറ്റക്സ് കൈമാറിയ ജീവനക്കാരാണെന്നാണ് പൊതു ധാരണ. ഫലത്തിൽ രണ്ടു വിഭാഗം ജീവനക്കാർക്കും ശമ്പളമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.