ഓൺലൈനിൽ അറസ്റ്റ് തട്ടിപ്പ്: 12.91 ലക്ഷം നഷ്ടമായി
text_fieldsകണ്ണൂർ: ഫോൺ നമ്പറും ബാങ്ക് വിവരങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് ഡൽഹി സൈബർ ഉദ്യോഗസ്ഥരെന്ന വ്യാജേന ബന്ധപ്പെട്ട് പള്ളിക്കുന്ന് സ്വദേശിയുടെ 12 ലക്ഷം തട്ടി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഡൽഹി സൈബർ ക്രൈമിൽ ഡിജിറ്റൽ അറസ്റ്റുണ്ടെന്ന് പറഞ്ഞാണ് പള്ളിക്കുന്ന് സ്വദേശിയെ തട്ടിപ്പുസംഘം ബന്ധപ്പെട്ടത്. വാട്സ് ആപ്, സ്കൈപ് തുടങ്ങിയ ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ആധാർകാർഡ് ഉപയോഗിച്ച് എടുത്ത ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിനാൽ അറസ്റ്റ് തടയാനായി പ്രതികൾ പണം ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം 12.91 ലക്ഷം രൂപ അയച്ചുകൊടുത്തതായി പരാതിയിൽ പറയുന്നു.
72 ലക്ഷം തട്ടി: മൂന്നുപേർക്കെതിരെ കേസ്
കണ്ണൂർ: ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡിൽനിന്ന് വിശ്വാസവഞ്ചന കാണിച്ച് 72 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തത്. ഏഴിലോട് സ്വദേശി ജിതിൻ കെ. മുരളി, കോഴിക്കോട് ചെമ്പനോട സ്വദേശി അശ്വിൻ സന്ദീപ്, മാങ്ങാട്ടിടം സ്വദേശി അശ്വിൻ രാജ് എന്നിവർക്കെതിരെയാണ് യൂനിറ്റ് മാനേജർ ഒ.എസ്. വിഷ്ണുവിന്റെ പരാതിയിൽ കേസെടുത്തത്. നേരത്തെ പ്രതികൾ സ്ഥാപനത്തിൽ ബ്രാഞ്ച് മാനേജർ, ക്രെഡിറ്റ് മാനേജർ എന്നീ തസ്തികകളിൽ ജോലി ചെയ്ത് വരവെയാണ് തട്ടിപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.