ഓൺലൈൻ വിസ തട്ടിപ്പ്: യുവാവിന് നഷ്ടമായത് 18000 രൂപ
text_fieldsകണ്ണൂർ: വിസ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് ഓൺലൈനിലൂടെ 18,000 രൂപ നഷ്ടമായി. തിലാനൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട വ്യക്തിക്കാണ് ഗൂഗ്ൾപേ വഴി തുക അയച്ചത്.
ദുബൈയിലെ പ്രമുഖ കമ്പനിയായ ആർക്കേഡ് സ്റ്റാർ കൺസ്ട്രക്ഷൻ എൽ.എൽ.സി എന്ന സ്ഥാപനത്തിലേക്ക് നിയമനത്തിന് എന്നു പറഞ്ഞാണ് വിസ വാഗ്ദാനം ചെയ്തത്. കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന രേഖകളും വാട്സ്ആപ്പിൽ അയച്ചുനൽകി.
കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിളിൽ പരിശോധിച്ച് ബോധ്യപ്പെട്ടതോടെയാണ് സെപ്റ്റംബർ 10ന് എറണാകുളം സ്വദേശി മുഹമ്മദ് ഷെഫീഖ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ എറണാകുളം ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഗൂഗ്ൾപേ വഴി അയച്ചത്. രണ്ടാഴ്ചകൊണ്ട് വിസയും ടിക്കറ്റും വരുമെന്ന് അറിയിച്ചെങ്കിലും ഒരു മാസമായിട്ടും ഇവ കിട്ടാതായതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് യുവാവിന് ബോധ്യമായത്. തുടർന്ന് എടക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.