കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ആഞ്ഞടിച്ച് ആവേശപ്രസംഗവുമായി ഉമ്മൻ ചാണ്ടി കണ്ണൂരിൽ
text_fieldsകണ്ണൂർ: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുംചൂരും പകർന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറിയും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി കണ്ണൂരിൽ. കാസർകോട് ജില്ലയിലെ പ്രചാരണത്തിനുശേഷം ശനിയാഴ്ച രാവിലെയാണ് വിവിധ പരിപാടികളിൽ പെങ്കടുക്കാനായി അദ്ദേഹം കണ്ണൂരിലെത്തിയത്.
യു.ഡി.എഫ് പ്രചാരണ പൊതുയോഗങ്ങളിൽ അദ്ദേഹം കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ആഞ്ഞടിച്ചു.
സ്ഥാനാർഥികൾക്കൊപ്പവും അണികൾക്കിടയിലും മണിക്കൂറുകളോളം െചലവഴിച്ചാണ് ഒാരോ പരിപാടിയിലും അദ്ദേഹം പങ്കാളിയായത്. മലയോര മേഖലയായ ആലക്കോട്ടായിരുന്നു ആദ്യ പൊതുപരിപാടി.
മുഖ്യമന്ത്രി പിണറായി വിജയെൻറയും എൽ.ഡി.എഫിെൻറയും അഴിമതിക്കും ദുർഭരണത്തിനും എതിരെയുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് ആലക്കോട്ട് നടന്ന യു.ഡി.എഫ് സ്ഥാനാർഥി സംഗമത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിവരെ ജാമ്യം കിട്ടാതെ അകത്തായി. ഇനി ആരൊക്കെ അകത്താകുമെന്ന് കാത്തിരുന്നു കാണാം. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം നിയമം കൊണ്ടുവന്നപ്പോൾ ജനരോഷം ഉയർന്നതോടെ മുഖ്യന്ത്രി മാളത്തിൽ ഒളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് ദേവസ്യ പാലപ്പുറം അധ്യക്ഷത വഹിച്ചു.
പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷിക്കാൻ രണ്ടു കോടി ചെലവിട്ട സർക്കാറിന് തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് കേളകത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയുടെ പേരിൽ കോപ്രായം കാണിച്ചവർ സ്വയം അടങ്ങിയത് ജനങ്ങൾ നൽകിയ തിരിച്ചടി മൂലമാണെന്ന് വള്ളിത്തോട് നടന്ന യു.ഡി.എഫ് കുടുംബസംഗമത്തിൽ പറഞ്ഞു.
പി.എസ്.സിയെ നേക്കുത്തിയാക്കി സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരുകിക്കയറ്റുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജോസ് പെരുന്നക്കോട് അധ്യക്ഷത വഹിച്ചു.
കേരളത്തിൽ പിണറായിയും കേന്ദ്രത്തിൽ മോദിയും ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയാണ്. ഡൽഹിയിലെ കർഷക പ്രക്ഷോഭം ഇന്ത്യയുടെ മനഃസാക്ഷിയോടുള്ള ചോദ്യ ചിഹ്നമാണെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
തളിപ്പറമ്പിൽ സ്ഥാനാർഥി സംഗമം, പള്ളിപ്പൊയിലിൽ യു.ഡി.എഫ് കുടുംബസംഗമം എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും വിവിധ പാർട്ടികളുടെ കൂടുതൽ സംസ്ഥാന നേതാക്കൾ പ്രചാരണാർഥം ജില്ലയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.