ഒടുവിൽ ചിത്രലേഖക്ക് വീടായി; ഗൃഹപ്രവേശനത്തിന് ഉമ്മൻ ചാണ്ടിയെത്തും
text_fieldsകണ്ണൂർ: ''ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ നല്ലവരായ മനുഷ്യരുടെ സഹായത്തോടെ ഞങ്ങളുടെ വീട് പൂര്‍ത്തിയാവുകയാണ്. ജനുവരി 31നു വീട് കയറി താമസിക്കല്‍ ചടങ്ങാണ്. ഇത് എെൻറയും കുടുംബത്തിെൻറയും സ്നേഹപൂര്‍വമായ ക്ഷണമാണ്. എല്ലാവരും വരണം...'' ക്ഷണിക്കുന്നത് ഒാേട്ടാറിക്ഷ ഡ്രൈവർ ചിത്രലേഖ.
പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് ഒടുവിൽ എടാെട്ട ഒാേട്ടാറിക്ഷ ഡ്രൈവർ ചിത്രലേഖയുടെ വീടൊരുങ്ങി. ഞായറാഴ്ച ഗൃഹപ്രവേശനം നടക്കുേമ്പാൾ നീണ്ട വർഷത്തെ സ്വപ്നസാക്ഷാത്കാരമാണ് ചിത്രലേഖക്കും കുടുംബത്തിനും.
ജോലി ചെയ്തു ജീവിക്കാൻ സി.പി.എമ്മുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കഴിയുന്ന ചിത്രലേഖ കഴിഞ്ഞ 20 വർഷമായി മലയാളിക്ക് പരിചിതയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച കാട്ടാമ്പള്ളിയിലെ ജലസേചന വകുപ്പിെൻറ അഞ്ചു സെൻറ് സ്ഥലത്താണ് വീട് നിർമിച്ചത്.
വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സഹായവും വായ്പയെടുത്തുമാണ് വീട് നിർമാണം പൂർത്തിയാക്കിയത്. എടാട്ട് ചിത്രലേഖക്ക് സ്ഥലമുണ്ടെന്നു പറഞ്ഞ് ഇപ്പോഴത്തെ സർക്കാർ ഉമ്മൻ ചാണ്ടി നൽകിയ സ്ഥലം റദ്ദാക്കിയിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയാണ് വീട് പണി പൂർത്തിയാക്കിയത്. യു.ഡി.എഫ് സർക്കാർ വീടുവെക്കാൻ അനുവദിച്ച പണം കിട്ടിയില്ല.
വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് പ്രശ്നത്തിെൻറ തുടക്കമെന്നാണ് ചിത്രലേഖ പറയുന്നത്. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ മറ്റൊരു സമുദായക്കാരനായ ശ്രീഷ്കാന്ത് വിവാഹം ചെയ്തതാണ് ഇതിന് കാരണമെന്നും ചിത്രലേഖ പറയുന്നു. തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 122 ദിവസം കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ചിത്രലേഖ സമരം നടത്തിയിരുന്നു.
എടാട്ടുനിന്ന് കാട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് താമസം മാറേണ്ടിയും വന്നു. 15 വർഷം മുമ്പ് വായ്പയെടുത്ത് വാങ്ങിയ ഒാേട്ടാ ഒാടിച്ചായിരുന്നു ചിത്രലേഖയും കുടുംബവും എടാട്ട് കഴിഞ്ഞിരുന്നത്. എന്നാൽ, ഒാട്ടോറിക്ഷക്കുനേരെ പലതവണ അതിക്രമമുണ്ടായി. ഒടുവിൽ ഒാേട്ടാ കത്തിക്കുകവരെ ചെയ്തു. ഗത്യന്തരമില്ലാതെയാണ് കാട്ടാമ്പള്ളിയിൽ വാടകവീട്ടിലേക്ക് മാറിയത്. ഒടുവിൽ ഏറെ കഷ്ടപ്പെട്ടാണെങ്കിലും സ്വന്തം വീടായി. ഞായറാഴ്ച നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തുമെന്ന് ചിത്രലേഖ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.