Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓപറേഷന്‍ പി ഹണ്ടിൽ...

ഓപറേഷന്‍ പി ഹണ്ടിൽ കുടുങ്ങിയത്​ നിരവധി പേർ

text_fields
bookmark_border
ഓപറേഷന്‍ പി ഹണ്ടിൽ കുടുങ്ങിയത്​ നിരവധി പേർ
cancel

കണ്ണൂര്‍: പി ഹണ്ട്​ റെയ്​ഡില്‍ ജില്ലയിൽ നിരവധി പേര്‍ പിടിയിലായി. സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിന്​ ഇൻറര്‍പോളുമായി കേരള പൊലീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെയാണ്​ ഇവർ പിടിയിലായത്​. കേരളത്തില്‍ എല്ലാ ജില്ലകളിലും പൊലീസ് റെയ്​ഡ്​ നടത്തിയിരുന്നു.

കണ്ണൂരിൽ 14 പൊലീസ് സ്​റ്റേഷന്‍ പരിധികളില്‍ ജില്ല പൊലീസ് സൈബര്‍ സെല്‍ നടത്തിയ റെയ്​ഡില്‍ 19 കേസുകളാണ്​ രജിസ്​റ്റര്‍ ചെയ്തത്​. തളിപ്പറമ്പിൽ മൂന്നും പിണറായി, പാനൂർ, കണ്ണപുരം പൊലീസ്​ സ്​റ്റേഷനുകളിൽ രണ്ടുവീതവും കണ്ണൂര്‍ ടൗണ്‍, കൊളവല്ലൂര്‍, മയ്യില്‍, പേരാവൂര്‍, ശ്രീകണ്​ഠപുരം, ഉളിക്കൽ, വളപട്ടണം, ആറളം, പരിയാരം, മട്ടന്നൂർ പൊലീസ്​ സ്​റ്റേഷനുകളിൽ ഒന്നു വീതം കേസുകൾ പൊലീസ്​ രജിസ്​റ്റർ ചെയ്​തു.

കണ്ണൂര്‍ ടൗൺ പൊലീസ്​ പോ​ക്​സോ കേസാണ്​ രജിസ്​റ്റർ ചെയ്​തത്​. കണ്ണൂർ തുളിച്ചേരി മേഘ്​നയിലെ സുജിത്തി​നെ (55) ടൗൺ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പ്രതികളില്‍നിന്ന്​ ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വിഡിയോ ഡൗണ്‍ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത്തരം വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്താരാഷ്​ട്ര തലത്തില്‍ പ്രത്യേക വിഭാഗംതന്നെ ഇൻറര്‍പോളില്‍ നിലവിലുണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിനു ശേഷമാണ് നിയമനടപടികളിലേക്ക് പൊലീസ് നീങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation P HuntKannur
News Summary - Operation P Hunt Kannur
Next Story