Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓ​ർ​മ മ​ര​ത്ത​ണ​ലി​ന്...

ഓ​ർ​മ മ​ര​ത്ത​ണ​ലി​ന് പി​റ​ന്നാ​ൾ പ​ച്ച​വി​രി​ച്ച​ത് 467 മ​ര​ങ്ങ​ൾ

text_fields
bookmark_border
ഓ​ർ​മ മ​ര​ത്ത​ണ​ലി​ന് പി​റ​ന്നാ​ൾ പ​ച്ച​വി​രി​ച്ച​ത് 467 മ​ര​ങ്ങ​ൾ
cancel

ക​ണ്ണൂ​ർ: പി​റ​ന്നാ​ളി​നും വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ലും ക​ലാ​ല​യ സം​ഗ​മ​ങ്ങ​ളി​ലും സ്നേ​ഹ​ത്ത​ണ​ൽ വി​രി​ച്ച ഓ​ർ​മ മ​രം കാ​മ്പ​യി​ന് ഒ​ന്നാം പി​റ​ന്നാ​ൾ. പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ ഇ​തു​വ​രെ ന​ട്ട​ത് 467 വൃ​ക്ഷ​ത്തൈ​ക​ൾ. മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗ​സ്റ്റ് 19ന് ​ജി​ല്ല​യി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ന്മ​ദി​നം, മ​ൺ​മ​റ​ഞ്ഞ വ്യ​ക്തി​ക​ളു​ടെ ഓ​ർ​മ ദി​നം എ​ന്നി​ങ്ങ​നെ എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത​ക​ളു​ള്ള ദി​ന​ങ്ങ​ളി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ സ്വ​കാ​ര്യ സ്ഥ​ല​ത്തോ എ​വി​ടെ​യെ​ങ്കി​ലും വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാം. പി​റ​ന്നാ​ൾ മ​ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി പ​ച്ച​പി​ടി​ച്ച​ത്. എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത​ക​ളു​ള്ള ദി​ന​ങ്ങ​ളി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥ​ല​ത്തോ സം​ഘ​ട​ന​ക​ളു​ടെ സ്ഥ​ല​ത്തോ ഏ​തെ​ങ്കി​ലും താ​ൽ​പ​ര്യ​മു​ള്ള​വ​രു​ടെ സ്ഥ​ല​ത്തോ വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് കൊ​ണ്ട് വൃ​ക്ഷ​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഒ​രു വ​ർ​ഷ​ത്തി​ന​കം 364 ഒ​ർ​മ മ​ര​ങ്ങ​ൾ ന​ട്ടു പി​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, 2023 ജൂ​ണി​ൽ ത​ന്നെ ല​ക്ഷ്യം പൂ​ർ​ത്തി​യാ​യി. ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ല​ക്ഷ്യ​ത്തേ​ക്കാ​ൾ 103 മ​ര​ങ്ങ​ൾ അ​ധി​കം ന​ട്ടു. കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ മ​ണ്ണി​ലി​റ​ങ്ങി. തൃ​പ്ര​ങ്ങോ​ട്ടൂ​ർ കു​ടും​ബ​സം​ഗ​മ​ത്തി​ൽ മാ​ത്രം 71 മ​ര​ത്തൈ​ക​ളാ​ണ് ന​ട്ട​ത്. വ​ള​രെ ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ജി​ല്ല​യി​ൽ ഓ​ർ​മ മ​രം പ​രി​പാ​ടി​ക്ക് ഉ​ണ്ടാ​യ​തെ​ന്ന് ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഓ​രോ ബ്ലോ​ക്ക് ത​ല​ത്തി​ലും ഇ​തി​ന​കം ന​ട്ടു​പി​ടി​പ്പി​ച്ച ഓ​ർ​മ​മ​ര​ങ്ങ​ളു​ടെ എ​ണ്ണം: എ​ട​ക്കാ​ട്- 20, ത​ല​ശ്ശേ​രി- 27, പാ​നൂ​ർ- 77, ക​ല്യാ​ശ്ശേ​രി- 35, ഇ​രി​ട്ടി -57, പേ​രാ​വൂ​ർ- 76, കൂ​ത്തു​പ​റ​മ്പ്- 23, ത​ളി​പ്പ​റ​മ്പ്- 14, ഇ​രി​ക്കൂ​ർ- 16, ക​ണ്ണൂ​ർ- 13, പ​യ്യ​ന്നൂ​ർ- 60, ഇ​രി​ട്ടി ന​ഗ​ര​സ​ഭ- 43, ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ -1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsplanted trees
News Summary - Orma Maram campaign
Next Story