പൈതൽമല -പാലക്കയംതട്ട് -കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് പദ്ധതി രൂപരേഖ സമർപ്പണം ഉടൻ
text_fieldsടൂറിസം സർക്യൂട്ട് പദ്ധതി സാധ്യത പരിശോധിക്കാൻ ജോൺ ബ്രിട്ടാസ് എം.പിയും സജീവ് ജോസഫ് എം.എൽ.എയുമടങ്ങുന്ന സംഘം പൈതൽമല വാച്ച് ടവറിൽ എത്തിയപ്പോൾ
ശ്രീകണ്ഠപുരം: ഇനി സുന്ദരകാഴ്ചയുടെ വിസ്മയലോകം അതിരില്ലാതെ കാണാം. ജില്ലയിലെ നിർദിഷ്ട പൈതൽമല -പാലക്കയംതട്ട് -കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് പദ്ധതി രൂപരേഖ രണ്ടാഴ്ചക്കുള്ളിൽ തയാറാക്കാൻ തീരുമാനം. വനം -ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നാണ് രൂപരേഖ തയാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിക്കുക. മലബാറിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണ് ഇവിടെ വരാനിരിക്കുന്നത്.
രാജ്യാസഭാംഗം ജോൺ ബ്രിട്ടാസിെൻറ അഭ്യർഥനയെ തുടർന്ന് ടൂറിസം -വനം മന്ത്രിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ഉന്നതതല യോഗം ചേർന്നിരുന്നു. തുടർന്നാണ് ഗാന്ധിജയന്തി ദിനത്തിൽ സർക്യൂട്ടിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായ പൈതൽമല, കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശനം നടത്തിയത്. വികസന സാധ്യതകൾ സംഘം പരിശോധിച്ചാണ് മടങ്ങിയത്.
ജോൺ ബ്രിട്ടാസ് എം.പി, സജീവ് ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ, ഇക്കോ ടൂറിസം ഡയറക്ടർ ആർ.എസ്. അരുൺ, ഡെപ്യൂട്ടി കലക്ടർ ജെ. അനിൽ ജോസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രശാന്ത് എന്നിവരും ഇരിക്കൂർ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് കാര്യങ്ങൾ വിലയിരുത്തിയത്. തുടർന്ന് നടുവിൽ പഞ്ചായത്ത് ഹാളിൽ പ്രത്യേക അവലോകനയോഗവും ചേർന്നു.
മലബാറിെൻറ ടൂറിസം രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കാൻ നിർദിഷ്ട വികസനപദ്ധതികൾ സഹായകരമാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. നാടിെൻറ വികസനത്തിനു ജനപ്രതിനിധികൾ ഒറ്റക്കെട്ടോടെ നിലകൊള്ളുമെന്നും പ്രസക്തമായ എല്ലാ നിർദേശങ്ങളും ബന്ധപ്പെട്ടവരുടെ മുന്നിൽ അവതരിപ്പിക്കുമെന്നും സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. എല്ലാവരുടെയും നിർദേശങ്ങൾ കൂടി പരിഗണിച്ച് പദ്ധതിരേഖ രണ്ടാഴ്ചക്കുള്ളിൽ തയാറാക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ യോഗത്തിൽ അറിയിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടമ്പള്ളിൽ സ്വാഗതം പറഞ്ഞു.
പൈതൽമല, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി ടൂറിസം വികസന പദ്ധതികൾ പരിഗണനയിൽ വന്നിട്ട് അഞ്ച് പതിറ്റാണ്ടിെൻറ കാലപ്പഴക്കമുണ്ടെങ്കിലും പൂർണതോതിൽ ലക്ഷ്യം കൈവരിക്കാനായിട്ടില്ല. നാമമാത്ര വികസനമാണ് ഇതുവരെ ഉണ്ടായത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കൂടി വന്നതോടെ ഈ മേഖലകളിലെ ടൂറിസം വികസനത്തിനും അനന്ത സാധ്യതകൾ കൈവന്നിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നാട്ടുകാരായ ജോൺ ബ്രിട്ടാസ് എം.പിയും സജീവ് ജോസഫ് എം.എൽ.എയും ടൂറിസം സർക്യൂട്ട് പദ്ധതിക്കുവേണ്ടി സജീവമായി രംഗത്തിറങ്ങിയിട്ടുള്ളത്.
പ്രവേശന സംവിധാനങ്ങൾ, ട്രക്കിങ്, ശുചി മുറികൾ, നടപ്പാതകൾ, വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം, ഇക്കോ ഷോപ്പുകൾ, വാച്ച് ടവറുകൾ, സുരക്ഷ വേലികൾ, സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനം, ശുദ്ധജല ലഭ്യത, റോപ് വേ, കുറിഞ്ഞികൾ ഉൾെപ്പടെയുള്ള ജൈവസമ്പത്തുക്കളുടെ സൂചകങ്ങൾ തയാറാക്കൽ, മികച്ച റോഡുകൾ തുടങ്ങിയവയാണ് വികസന നിർദേശങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉദ്യോഗസ്ഥർ തയാറാക്കുന്ന പദ്ധതി രേഖ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് വീണ്ടും വിലയിരുത്തി അന്തിമ തീരുമാനമെടുക്കും. അതിവേഗത്തിൽ പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. ഉടൻ ഇതിെൻറ പ്രഖ്യാപനവും പിന്നാലെ പ്രവൃത്തി ഉദ്ഘാടനവും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.