മലയോരത്തും എൽ.ഡി.എഫിന് വൻമുന്നേറ്റം
text_fieldsഇരിട്ടി: മലയോര മേഖലയിലെ 15 പഞ്ചായത്തുകളില്‍ 13 ഇടത്തും ഇടതുഭരണം. ഇരിട്ടി നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും സീറ്റുനിലയില്‍ മേൽക്കൈ. ആറളവും കണിച്ചാറും കൂടെ വന്നതിെൻറ സന്തോഷം. കൈയിലുണ്ടായ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കൈവിട്ടുപോയതിെൻറ ചെറിയ നിരാശ.
ഇതാണ് എല്‍.ഡി.എഫ് ക്യാമ്പിലെ മലയോര മേഖലയിലെ പുതിയ ചിത്രം. പരമ്പരാഗതമായി കൈവശമുണ്ടായിരുന്ന ആറളവും കണിച്ചാറും കൈവിട്ടുപോയതിെൻറ ജാള്യത്തിലാണ് യു.ഡി.എഫ്. കൊട്ടിയൂരില്‍ എല്‍.ഡി.എഫ് സമനിലയില്‍ തളച്ചതിെൻറ ക്ഷീണത്തിനൊപ്പം ഉറച്ച കോട്ടയായ ഉളിക്കലില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരണം നിലനിര്ത്താനായതിെൻറ ക്ഷീണവും മറുഭാഗത്ത്.
വിമതര്‍ തകര്‍ത്താടിയ അയ്യന്‍കുന്നില്‍ ഭരണം നിലനിര്‍ത്താനായതും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായി ഭരണത്തിലേറാന്‍ കഴിഞ്ഞതും മാത്രമാണ് യു.ഡി.എഫിനുള്ള ഏക ആശ്വാസം. അയ്യന്‍കുന്നിലും പേരാവൂരിലും അക്കൗണ്ട് തുറന്നതല്ലാതെ കാര്യമായ ചലനം ഉണ്ടാക്കാന്‍ ബി.ജെ.പിക്കും കഴിയാതെ പോയി. ഇരിട്ടി നഗരസഭയില്‍ മൂന്ന് സീറ്റും മുഴക്കുന്ന് പഞ്ചായത്തില്‍ ഒരു സീറ്റും നേടി പുത്തന്‍ ഉണര്‍വുമായി എസ്.ഡി.പി.ഐ രംഗത്തെത്തി.
ഇരിട്ടി നഗരസഭയില്‍ 13 സീറ്റുമായി ഭരണം നിലനിര്‍ത്താനിറങ്ങിയ എല്‍.ഡി.എഫിന് ഒരു സീറ്റ് അധികം നേടി ഭരണത്തിനോട് അടുത്ത് എത്താനായി. കഴിഞ്ഞ തവണ 15 സീറ്റുനേടിയിട്ടും ഭരിക്കാന്‍ കിട്ടിയ അവസരം ഗ്രൂപ്പുകളിച്ചും മുന്നണിയിലെ അനൈക്യവും കാരണം നഷ്ടപ്പെടുത്തിയതിന് ജനം വലിയ തിരിച്ചടിയാണ് ഇക്കുറി യു.ഡി.എഫിന് നല്‍കിയത്.
11 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. മുസ്ലിം ലീഗ് എട്ട് സീറ്റിലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ൈകയിലുണ്ടായിരുന്ന സീറ്റുകളില്‍ ഒന്ന് സി.പി.എമ്മും സ്വാധീന മേഖലകളില്‍ രണ്ട് സീറ്റുകള്‍ എസ്.ഡി.പി.ഐയും കൈയിലൊതുക്കുന്നത് യു.ഡി.എഫിന് കാണേണ്ടിവന്നു. അഞ്ചു സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങി.
11 വാര്‍ഡുകളില്‍ മൂന്നാം സ്ഥാനത്തുമാണ് കോണ്‍ഗ്രസ്. യു.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളായ കൂരന്മുക്ക്, നരയമ്പാറ, നടുവനാട് വാര്‍ഡുകളാണ് എസ്.ഡി.പി.ഐ നേടിയത്. ബി.ജെ.പിക്കും കൈയിലുണ്ടായിരുന്ന സീറ്റ് നിലനിര്ത്താനായതല്ലാതെ പുതിയ മേഖലയിലേക്ക് കടന്നുകയറാനും കഴിഞ്ഞില്ല.
ആറളത്തും കണിച്ചാറിലും ഭരണം പിടിച്ചതും ഉളിക്കലില്‍ ഭരണത്തോട് അടുത്തതും എല്‍.ഡി.എഫിന് പ്രധാന നേട്ടമാണ്. കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ കൊടികുത്തി വാണ അയ്യന്‍കുന്നില്‍ എല്‍.ഡി.എഫിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. മൂന്ന് സീറ്റ് മാത്രമാണ് അനുകൂല സാഹചര്യം ഉണ്ടായിട്ടും എല്‍.ഡി.എഫിന് നേടാനായത്. അയ്യന്‍കുന്നില്‍ ഒരുസീറ്റ് ബി.ജെ.പി നേടിയതാണ് മേഖലയിലെ അട്ടമറി വിജയങ്ങളില്‍ പ്രധാനം.
മുഴക്കുന്നില്‍ കഴിഞ്ഞ തവണ കയ്യാലപ്പുറത്തിരുന്ന ഭരണത്തെ ഇക്കുറി എൽ.ഡി.എഫ് സുരക്ഷിതമാക്കി. കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയത് പത്താക്കി. ബി.ജെ.പിയുടെ ഒരുസീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ മുസ്ലിം ലീഗിെൻറ അയ്യപ്പന്‍കാവ് വാര്‍ഡ് എസ്.ഡി.പി.ഐ പിടിച്ചതും യു.ഡി.എഫിന് നാണക്കേടായി. സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പായം തങ്ങളുടെ ഉറച്ച കോട്ടയാണെന്ന് ഒരിക്കല്‍ കൂടി എല്‍.ഡി.എഫ് തെളിയിച്ചു. നാലു സീറ്റുണ്ടായിരുന്ന യു.ഡി.എഫിനെ രണ്ടു സീറ്റിലേക്ക് തളക്കാന്‍ അവർക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.