പാനൂരിൽ ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണം; ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsപാനൂർ: ഞായറാഴ്ച അർധരാത്രിയോടെ കൂറ്റേരി, കുനുമ്മൽ പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നാല് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റേരിയിലെ ചേമ്പിലക്കോത്ത് പള്ളിക്ക് സമീപം െവച്ച് കൂറ്റേരി പൊയിൽ മഞ്ജുർ (29), സൈദ് മനാഫ് (22), അരയാക്കൂൽ സ്വദേശി ത്വാഹ മൻസിലിൽ ആദിൽ (21) എന്നിവർക്കും ചെണ്ടയാട് കുനുമ്മലിൽ വച്ച് ഒരുസംഘം ചേർന്ന് നടന്ന ആക്രമണത്തിൽ തലക്കടിയേറ്റ രിഫായത്ത് ഒതയോത്തിനു (20)മാണ് പരിക്കേറ്റത്.
ഇരുസംഭവങ്ങളിലുമായി കൂറ്റേരി സ്വദേശികളായ അക്ഷയ് (24), അതുൽ (25), വള്ളങ്ങാട്ട് സ്വദേശി അഭിനവ് പ്രകാശ് (18), പ്രത്യുഷ് അക്കാനിശ്ശേരി (18) എന്നിവരെയാണ് പാനൂർ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.