സ്കൂൾ ഓൺലൈൻ ഗ്രൂപ്പുകളിൽനിന്ന് വിവരശേഖരണം നടത്തുന്നതായി പരാതി
text_fieldsപാനൂർ: സ്കൂൾ ഓൺലൈൻ ഗ്രൂപ്പുകളിൽനിന്ന് വിവരശേഖരണം നടത്തുന്ന സംഘം രംഗത്ത്. ലോക്ഡൗൺ കാലത്ത് സ്കൂളുകളിൽ ആരംഭിച്ച ക്ലാസ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയാണ് സംഘം വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. വാട്സ്ആപ് ഗ്രൂപ്പുകളിലെ ഏതെങ്കിലും ഒരു കുട്ടിയെ ബന്ധപ്പെട്ട് മറ്റ് കുട്ടികളുടെ വിവരങ്ങൾ അയച്ച് കൊടുക്കാനാണ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ നിരവധി വിദ്യാർഥികൾക്ക് ഇത്തരം ഫോൺ വിളികൾ വന്നിട്ടുണ്ട്.
ഏതെങ്കിലും ഒരു കുട്ടിയെ വിളിച്ച് ആധികാരികമായി സംസാരിക്കുകയും ഗ്രൂപ്പിലെ മറ്റ് കുട്ടികളുടെ മൊത്തം വിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. കണ്ണൂർ, ബംഗളൂരുവിൽനിന്നുമൊക്കെ കോളുകൾ വന്നിട്ടുണ്ട്. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും സൗജന്യ പരിശീലനം നൽകാൻ ഗ്രൂപ്പിലുള്ള മറ്റുള്ളവരുടെ ഡാറ്റകൾ നൽകാനാണ് ആവശ്യപ്പെടുന്നത്. വിദ്യാർഥികൾ അറിയിച്ചപ്പോഴാണ് അധ്യാപകർ വിവരം അറിയുന്നത്. ചിലർ സ്കൂൾ അധികൃതർ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ ഡാറ്റ ഗ്രൂപ്പുകളിൽനിന്ന് ശേഖരിച്ച് പുറത്തു നൽകാൻ പാടില്ലെന്നും ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും കണ്ണൂർ ജില്ല ഹയർ സെക്കൻഡറി കോഓഡിനേറ്റർ പി.ഒ. മുരളീധരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.