സ്കൂളിലേക്ക് കുതിച്ചെത്തി അഗ്നിസുരക്ഷ വാഹനങ്ങളും
text_fieldsപാനൂർ: അപ്രതീക്ഷിതമായി സ്കൂളിലേക്ക് കുതിച്ചെത്തിയ അഗ്നിസുരക്ഷ സേന വാഹനങ്ങളും ആംബുലൻസും കണ്ട് വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ആദ്യമൊന്ന് അമ്പരന്നു. പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ ദുരന്തനിവാരണ പരിശീലന അവതരണത്തിന്റെ ഭാഗമായാണ് ഇവയെല്ലാം എത്തിയതെന്ന് പിന്നീടാണറിയുന്നത്.
ഒമ്പതാം ക്ലാസിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അധ്യായമാണ് സ്കൂളിലെ മൂവായിരത്തോളം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചതെന്ന് സാമൂഹിക ശാസ്ത്ര ക്ലബ് കൺവീനർ സി.ഐ. റിയാസ് പറഞ്ഞു. സ്കൂൾ മൈതാനത്തൊരുക്കിയ തീപ്പിടുത്തം നിയന്ത്രിക്കുന്നതും മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, പ്രഥമാധ്യാപകൻ എൻ. പത്മനാഭൻ, സ്റ്റേഷൻ ഓഫിസർ എൻ.കെ. ശ്രീജിത്ത്, അസി. സ്റ്റേഷൻ ഓഫിസർ കെ. ദിവു കുമാർ, പി.പി. ബഷീർ, പി.പി. അഷ്റഫ്, പി.ടി.കെ. മുഹമ്മദലി, എൻ.പി. മുനീർ, വിദ്യാർഥികളായ നിയ വിനോദ്, നിത, റസിൻ ഹമീദ്, ഗോപിക, ഹനിഹാദി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.