പാനൂർ മേഖലയിൽ സ്നേഹവീടുകൾ കൈമാറി
text_fieldsപാനൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാനൂർ മേഖലയിൽ രണ്ടു വീടുകളുടെ താക്കോൽദാനം നടന്നു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ചുനൽകിയ സ്നേഹഭവനത്തിെൻറ താക്കോൽദാനം കെ. മുരളീധരൻ എം.പി നിർവഹിച്ചു. സ്കൂളിലെ പൂർവവിദ്യാർഥി സ്വരാഗിനാണ് വീട് നിർമിച്ചുനൽകിയത്.
അണിയാരത്ത് നടന്ന ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സജീവ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഹരീന്ദ്രൻ പറമ്പത്ത്, എൻ.എസ്.എസ് സംസ്ഥാന ഉപദേശക സമിതി അംഗം ഷിനിത്ത് പാട്യം, സാമൂഹിക പ്രവർത്തകൻ ഒ.ടി. നവാസ്, എൻ.എസ്.എസ് ലീഡർ അദ്വൈത് പ്രകാശ് എന്നിവർ സംസാരിച്ചു.
കെ.പി.എസ്.ടി.എ പാനൂർ ഉപജില്ല കമ്മിറ്റി നിർമിച്ച സ്വദേശ് ഭവൻ സ്നേഹവീടിെൻറ താക്കോൽദാനവും കെ. മുരളീധരൻ എം.പി നിർവഹിച്ചു. ഉപജില്ല പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രമേശൻ, ജില്ല പ്രസിഡൻറ് സി.വി. സോമനാഥൻ, കെ.സി. രാജൻ, വി. മണികണ്ഠൻ, കെ. രാജേഷ്, ഗീത കൊമ്മേരി, സത്യനാഥൻ, രാജീവ് പാനുണ്ട, പി. ബിജോയി, കെ.കെ. ദിനേശൻ, ഒ.പി. ഹൃദ്യ, സി.വി.എ. ജലീൽ, ഭാസ്കരൻ വയലാണ്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.