ഗതാഗതക്കുരുക്കിൽ കടവത്തൂർ; ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവിലപോലും കൽപിക്കുന്നില്ലെന്ന് പരാതി
text_fieldsപാനൂർ: തലങ്ങും വിലങ്ങും വാഹന പാർക്കിങ്ങിൽ വലയുകയാണ് കടവത്തൂർ ടൗൺ. ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവിലപോലും കൽപിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടവത്തൂർ ടൗണിൽ ബൈക്കുകൾ മാത്രമല്ല കാറുകളുടെയും പാർക്കിങ് തോന്നിയ പടിയാണ്. ഇതു കാരണം താരതമ്യേന ചെറിയ ടൗണായ ഇവിടെ ഗതാഗത തടസ്സവും പതിവാണ്. ടൗൺ ജങ്ഷനിലും കല്ലിക്കണ്ടി റോഡിലും വാഹനങ്ങൾ യഥേഷ്ടം പാർക്ക് ചെയ്യുകയാണ്.
ടൗണിെൻറ ഇരുവശങ്ങളും പാർക്ക് ചെയ്യുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ സൗകര്യമില്ലെങ്കിലും കടകൾക്കുമുന്നിൽ വാഹനം നിർത്തുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നതുകാരണം വലിയ വാഹനങ്ങൾ കടന്നുപോകുേമ്പാൾ ഇടം ലഭിക്കാത്തത് കുരുക്കുണ്ടാക്കുന്നു.
ടൗണിൽ സ്ഥിരമായി പൊലീസ് എയ്ഡ് പോസ്റ്റിൽ രണ്ടു പൊലീസുകാർ ഉണ്ടാകാറുണ്ടെങ്കിലും ഇവർ ഗതാഗതക്കുരുക്കിന് നേരെ മുഖംതിരിക്കാറാണ് പതിവെന്നാണ് പരാതി. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗണാണ് കടവത്തൂർ. മുമ്പത്തെ പഞ്ചായത്ത് ഭരണസമിതി ടൗണിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയിരുന്നു. പാർക്കിങ് ബോർഡുകളൊന്നും നിലവിലില്ല. കടവത്തൂർ ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ടൗണിൽ വാഹനങ്ങൾക്ക് പ്രത്യേക മേഖലകളിൽ പാർക്കിങ് സജ്ജീകരിക്കുകയും ഒരുവശത്ത് മാത്രം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുകയും വേണം. കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ വാഹനം സ്ഥിരമായി ടൗണിലെത്താറുണ്ട്. പൊലീസ് സേവനം ലഭ്യമാക്കാൻ കഴിയില്ലെങ്കിൽ ജങ്ഷനിൽ ഒരു ഹോം ഗാർഡിെൻറ സേവനമെങ്കിലും ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.