പിറന്ന മണ്ണിലേക്ക് വരണമെന്ന ആഗ്രഹം ബാക്കിയാക്കി കുഞ്ഞമ്മദ് യാത്രയായി
text_fieldsപാനൂർ: പിറന്ന മണ്ണിലേക്ക് വരണമെന്ന ആഗ്രഹം ബാക്കിയാക്കി കുഞ്ഞമ്മദ് യാത്രയായി. പാനൂരിലെ ഇളന്തൊടാൻ വീട്ടിൽ പക്കർ ഹാജിയുടേയും ആയിശു ഹജ്ജുമ്മയുടെയും മകനായ കുഞ്ഞമ്മദ് പത്തൊൻപതാം വയസ്സിലാണ് ഉപജീവനം തേടി കറാച്ചിയിലേക്ക് പോയത്.
ഇന്ത്യയും പാകിസ്താനും രണ്ടായി വിഭജിക്കപ്പെട്ടതോടെ പിറന്ന മണ്ണിൽ ജീവിക്കുകയെന്നത് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്തതായി. 1996ലാണ് ഭാര്യ പാനൂർ സ്വദേശിനിയായ സീതിൻറവിട ആയിഷയും മക്കളുമൊന്നിച്ച് അവസാനമായി നാട്ടിൽ വന്നത്. വിസ ചട്ടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ സന്ദർശനം ഒരു മാസം പോലും മുഴുമിപ്പിക്കാതെ മടങ്ങുകയായിരുന്നു.
വീണ്ടും കൂടപ്പിറപ്പുകളെ കാണണമെന്ന മോഹവുമായി 2016ൽ ദുബൈയിൽ എത്തി. പിറന്ന മണ്ണ് അന്യമായെങ്കിലും കൂടപ്പിറപ്പുകളും അവരുടെ മക്കളും ബന്ധുക്കളുമൊക്കെ നാട്ടിൽനിന്നും ദുബൈയിൽ എത്തിയിരുന്നു. സഹോദരങ്ങളായ പോയിൽ യൂസഫ്, ഇബ്രാഹിം, നഫീസ, സുബൈദ എന്നിവർ ഇപ്പോൾ പാനൂരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.