പന്ന്യന്നൂർ പഞ്ചായത്തിനെ ദത്തെടുത്ത് മലബാർ കാൻസർ സെന്റർ
text_fieldsപാനൂർ: പന്ന്യന്നൂർ പഞ്ചായത്തിനെ ദത്തെടുത്ത് മലബാർ കാൻസർ സെന്റർ. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു ആതുരാലയം പഞ്ചായത്തിനെ ദത്തെടുക്കുന്നത്. ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിലൂടെ നടപ്പാക്കുന്നത്. ആരോഗ്യ ബോധവത്ക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി സമ്പൂർണ ആരോഗ്യ സാക്ഷരതക്കായാണ് മലബാർ കാൻസർ സെന്റർ പന്ന്യന്നൂർ പഞ്ചായത്തിനെ ദത്തെടുക്കുന്നത്.
ചടങ്ങിന്റെ ഉദ്ഘാടനവും എം.ഒ.യു ഒപ്പിടലും എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം നിർവഹിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ എം.വി. ബീന, ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. ഷാജി എന്നിവർ സംസാരിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ
കെ.കെ. മണിലാൽ സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ. എ. അതുല്യ നന്ദിയും പറഞ്ഞു. ‘പുകയിലയും ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ ഡോ. ഫിൻസ് എം. ഫിലിപ്പും ‘കൗമാരക്കാരിലെ വിളർച്ച’ എന്ന വിഷയത്തിൽ ഡോ. അഞ്ജുവും ‘ശാസ്ത്ര സാങ്കേതിക മുന്നേറ്റം ആരോഗ്യ മേഖലയിൽ’ എന്ന വിഷയത്തിൽ ഡോ. കെ.വി. ശശിധരനും ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.