വീട്ടുവളപ്പിൽ 71 കഞ്ചാവ് ചെടികൾ കൃഷി ചെയ്തയാൾ അറസ്റ്റിൽ
text_fieldsപാനൂർ: വീട്ടുപറമ്പിൽ 71 കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തിയയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ വീട്ടിൽനിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.
നീലച്ചടയൻ വിഭാഗത്തിൽപെട്ട രണ്ട് മീറ്ററിലധികം നീളമുള്ള ചെടികളാണ് എല്ലാം. വീടിന്‍റെ പിറകുവശത്താണ് ഇവ നട്ടുവളർത്തിയത്. രാത്രി സമയത്ത് അരവിന്ദാക്ഷൻ ചെടികൾ പരിചരിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
നേരത്തെ ഓട്ടോ ൈഡ്രെവറായിരുന്ന ഇയാൾ സ്വന്തം ഉപയോഗത്തിനും വിൽപനക്കും വേണ്ടിയാണ് കഞ്ചാവ് കൃഷിക്ക് ഇറങ്ങിയത്. കാരുണ്യം ഗ്രാമസേവാ കേന്ദ്രം പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്നാണ് കൂത്തുപറമ്പ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
എക്സൈസ് സി.ഐ പി.കെ. സതീഷ് കുമാർ, പ്രിവന്‍റീവ് ഓഫിസർ സുധീർ വാഴവളപ്പിൽ, സിവിൽ ഓഫിസർമാരായ ജലീഷ് പി , വി.എം. വിനേഷ്, പി.ടി സജിത്ത്, കെ. സജേഷ്, എം. ഷംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നർക്കോട്ടിക്സ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.