Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപുഴയിൽ ഒഴുക്കിൽപ്പെട്ട...

പുഴയിൽ ഒഴുക്കിൽപ്പെട്ട ഓട്ടോ ഡ്രൈവറെ കണ്ടെത്താനായില്ല; തെരച്ചിലിന്​ മത്സ്യതൊഴിലാളികളും

text_fields
bookmark_border
പുഴയിൽ ഒഴുക്കിൽപ്പെട്ട ഓട്ടോ ഡ്രൈവറെ കണ്ടെത്താനായില്ല; തെരച്ചിലിന്​ മത്സ്യതൊഴിലാളികളും
cancel

പാനൂർ: ചമ്പാട് ചാടാലപുഴയിൽ കാണാതായ ഓട്ടോ ഡ്രൈവറെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. താഴെചമ്പാട് സ്വദേശി ഇടത്തിൽ താഴെകുനിയിൽ ജനാർദ്ദനനെയാണ് ചാടാലപ്പുഴയിൽ കാണാതായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. താഴെ ചമ്പാട് ഓട്ടോ സ്​റ്റാൻഡിലെ ഡ്രൈവറാണ് ഇദ്ദേഹം.

തിങ്കളാഴ്​ച നടത്തിയ രക്ഷാപ്രവർത്തനം ഇരുട്ട്​ പരന്നതിനാൽ രാത്രി ഏഴുമണിയോടെ നിർത്തിയിരുന്നു. കതിരൂർ, പാനൂർ പൊലീസും തലശേരി - പാനൂർ ഫയർഫോഴ്സും നാട്ടുകാരും ചൊവ്വാഴ്​ച രാവിലെ 10 മണിയോടെ തെരച്ചിൽ പുനരാരംഭിച്ചു.

ഫൈബർ തോണിയും നീന്തൽ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയിട്ടും ഫലംകാണാത്തതിനെ തുടർന്ന്​ കടലിൽ പോകുന്ന മത്സ്യതൊഴിലാളെയെത്തിച്ചും തിരച്ചിൽ തുടരുകയാണ്​. തലശ്ശേരിയിൽ നിന്നാണ്​ ഇവരെ വിളിച്ചുവരുത്തിയത്​. പെരിക്കോത്ത് താഴെ ചെക്ക് ഡാം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurman missingpanoorkerala floodpanurRain In Kerala
Next Story