മുളിയാത്തോടിനും വേണമൊരു വിദ്യാലയം
text_fieldsപാനൂർ: കുന്നോത്തുപറമ്പ് മുളിയാത്തോട് പ്രാഥമിക വിദ്യാലയം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പ്രധാന കുടിയേറ്റ മേഖലയായ കല്ലുവളപ്പ്, പൂവത്തിൻകീഴ്, മുളിയാത്തോട് ചേരിക്കൽ, കിഴക്ക് വയൽ, പാടാൻതാഴ, ചിറ്റിക്കര പ്രദേശങ്ങളിലുള്ളവർ പ്രാഥമിക വിദ്യാലയത്തിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് നാലുപതിറ്റാണ്ടായി.
500ലധികം കുടുംബങ്ങളുള്ള പ്രദേശത്തുള്ളവർക്ക് കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കണമെങ്കിൽ നാല് കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ട അവസ്ഥയാണ്. നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന്, സ്കൂളിന് സ്ഥലം കണ്ടെത്തിയാൽ വിദ്യാലയം അനുവദിക്കാമെന്ന് ഭരണാധികാരികൾ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കെ. മുരളീധരൻ എം.പി, കെ.പി. മോഹനൻ എം.എൽ.എ മുഖ്യരക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ് കെ. ലത ചെയർമാനും സി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ കൺവീനറുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 72 സെന്റ് സ്ഥലം മുളിയാത്തോട് കണ്ടെത്തിയെങ്കിലും ഇത് ഏറ്റെടുക്കണമെങ്കിൽ 50 ലക്ഷം രൂപയോളം ചെലവുവരും. ഈ തുക പൊതുജന സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.