പുഴയിൽ വീണ കൂട്ടുകാരിയെ രക്ഷിച്ച് നാണിയേടത്തി
text_fieldsപാനൂർ: പ്രായത്തെ തോൽപിച്ച് രക്ഷാദൗത്യം നടത്തിയ 63കാരിക്ക് നാടിെൻറ ആദരം. തൊഴിലുറപ്പ് പ്രവൃത്തി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ പുഴയിൽ വീണ കൂട്ടുകാരിയെ രക്ഷിച്ച കണ്ണങ്കോട് പാലക്കണ്ടി നാണിയെയാണ് ഗ്രാമപഞ്ചായത്ത് ആദരിച്ചത്. ജോലിയും കഴിഞ്ഞ് മടങ്ങിവരുമ്പോൾ പുത്തൂർപുഴയിൽ
പാടിക്കുന്ന് ക്ഷേത്ര ഭാഗത്ത് തലയിൽ പുല്ലുമായി പുഴവക്കിലൂടെ മുന്നിൽ നടന്ന കണ്ണങ്കോട്ടെ കെ.വി. ലീലയാണ് (62) കാൽവഴുതി പുഴയിൽ വീണത്. പിന്നിൽ വരുകയായിരുന്ന നാണി നിമിഷങ്ങൾക്കുള്ളിൽ പുഴയിലേക്ക് എടുത്തുചാടുകയും അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഓട്ടാണിപ്പുഴയിൽ മുങ്ങിത്താണുപോയ മൂന്നുപേരെ ഇതിനുമുമ്പ് നാണി രക്ഷപ്പെടുത്തിയിട്ടുണ്ട്.
കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ലതയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും വീട്ടിലെത്തി ആദരിച്ചു. വൈസ് പ്രസിഡൻറ് എം. ബീന, വാർഡ് മെംബർ ഫൈസൽ കൂലോത്ത്, സെക്രട്ടറി വി.വി. പ്രസാദ്, തൊഴിലുറപ്പ് വിഭാഗം എൻജിനീയർ ഷർലി എന്നിവരുടെ നേതൃത്വത്തിലാണ് നാണിയെ വീട്ടിലെത്തി ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.