പാനൂർ ലീഗ് ഓഫീസിൽ സംഘർഷം; പൊലീസ് ലാത്തിവീശി
text_fieldsപാനൂർ: മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി യോഗത്തിനിടെ സംഘർഷം. യൂത്ത് ലീഗ് പ്രവർത്തകർ ചേരിതിരിഞ്ഞ് യോഗം അലങ്കോലമാക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും തുരത്തിയോടിക്കുകയും യോഗം നിറുത്തിവെപ്പിക്കുകയും ചെയ്തു.
കോറോണ മാനദണ്ഢങ്ങൾ കാറ്റിൽപറത്തിയാണ് അമ്പതിലധികം പേർ ചേരിതിരിഞ്ഞ് അക്രമത്തിലേർപ്പെട്ടത്. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മുസ്ലീംലീഗിലെ ടി.അബൂബക്കർ,റിയാസ് നൊച്ചോളി എന്നിവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഓഫീസിനുള്ളിൽ വെച്ചുള്ള അടിയിൽ കലാശിച്ചത്.
വലിയ വിഭാഗം പ്രവർത്തകർ പാനൂരിൽ ഇരുവർക്കും അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസവും ഓഫീസിൽ സംഘർഷം ഉണ്ടായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.