നീക്കണം ഈ അപകടത്തൂൺ..
text_fieldsപാനൂർ: പാനൂർ-കൂത്തുപറമ്പ് റോഡിൽ തങ്ങൾ പീടികയിലെ റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതിത്തൂൺ മാറ്റണമെന്ന ആവശ്യം ശക്തം. റോഡിലേക്ക് തള്ളിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാത്തതാണ് തങ്ങൾ പീടിക വളവിലെ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുവരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച മിനി ബസും പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചെങ്കൽ കയറ്റിയ ലോറിയും തങ്ങൾ പീടിക വളവിൽ കൂട്ടിയിടിച്ച് നിരവധി തീർഥാടകർക്ക് പരിക്കേറ്റിരുന്നു.
മുമ്പും ഈ ഭാഗത്ത് അപകടങ്ങൾ നടന്നിട്ടുണ്ട്. തങ്ങൾ പീടികക്കും മാക്കൂൽ പീടികക്കും ഇടയിലുള്ള വളവിലാണ് തൂണുള്ളത്. ഇത് ഇരുഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതിന് കാരണമാകുന്നുണ്ട്. റോഡിലേക്ക് തള്ളിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ എത്രയും പെട്ടെന്ന് മാറ്റാനുള്ള നടപടി പാനൂർ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.