തെരുവുമക്കളെ അന്നമൂട്ടിയ രാജീവ് ഗാന്ധി സ്കൂളിനെ തേടി അംഗീകാരം
text_fieldsപാനൂർ: 2020-21 വർഷത്തെ നാഷനൽ സർവിസ് സ്കീം സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച അവാർഡിൽ ജില്ലയിലെ മികച്ച യൂനിറ്റായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളും മികച്ച പ്രോഗ്രാം ഓഫിസറായി സജീവ് ഒതയോത്തും തിരഞ്ഞെടുക്കപ്പെട്ടു.
നിർധനനായ എൻ.എസ്.എസ് വളൻറിയർക്ക് വീടുവെച്ച് നൽകിയിരുന്നു. വളൻറിയർമാരായ 34 പെൺകുട്ടികൾ തങ്ങളുടെ മുടി അർബുദ രോഗികൾക്ക് വിഗ് നിർമിക്കാൻ ദാനം നൽകി. തലശ്ശേരി തെരുവിൽ തുടർച്ചയായ 27 ആഴ്ചകളിൽ പൊതിച്ചോറ് വിതരണവും അനാഥ മന്ദിരങ്ങളിൽ സാന്ത്വന സംഗീത യാത്രയും നടത്തി.
സ്കൂളിന് സമീപത്തെ ഏഴ് ഗ്രാമീണ ലൈബ്രറികളിൽ 9,000 പഴകിയ പുസ്തകങ്ങൾ ബൈൻഡ് ചെയ്ത് നൽകി. കോവിഡ് കാലത്ത് വളൻറിയർമാർ വീടുകളിലിരുന്ന് 6,000ത്തോളം മാസ്ക്കുകൾ നിർമിച്ചു. 1,500 അമ്മമാർക്ക് ബ്രസ്റ്റ് കാൻസർ ബോധവത്കരണവും 1,000 കൗമാരക്കാർക്ക് ആത്മഹത്യക്കെതിരായ ബോധവത്കരണ ഓൺലൈൻ കോഴ്സ് നടത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഹയർ സെക്കൻഡറി വിഭാഗം സാമ്പത്തിക ശാസ്ത്രം അധ്യാപകനും കരിയർ കൗൺസലറുമാണ് സജീവ് ഒതയോത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.